ADVERTISEMENT

ഫോർട്ട്കൊച്ചി∙ 501 ചിത്രങ്ങളുമായി കൊച്ചി ആർട്ട് ബക്കറ്റ് 2022 എന്ന ചിത്രപ്രദർശനത്തിന് വെളി പള്ളത്തു രാമൻ കേന്ദ്രത്തിൽ തുടക്കം. നടി ഷീല, സുമി സെൻ, നടൻ കോട്ടയം നസീർ, എ.കെ.ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി, ഷീല കൊച്ചൗസേപ്പ്, ഫൗസില അബൂബക്കർ, റഹ്മാൻ ഡിസൈൻ, ആസിഫ് അലി കോമു, ശിവൻ കൈലാസ്, നസീമ ഷുക്കൂർ (ഖത്തർ) തുടങ്ങി പ്രമുഖരുടെ നീണ്ടനിരയാണ് ചിത്ര പ്രദർശനത്തിൽ പങ്കെടുക്കുന്നത്. 

ദ് ഇൻസെൻട്ര ഫൗണ്ടേഷനും കൊച്ചിൻ കാർണിവൽ കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച പ്രദർശനം കെ.ജെ.മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.  കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗം ജോൺ ഫെർണാണ്ടസ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഷീബാ ലാൽ, കൊച്ചി ബിനാലെ ഫൗണ്ടേഷൻ കോ ഓർഡിനേറ്റർ ബോണി തോമസ്,

കാർണിവൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.കെ. നദീർ, ആസിഫ് അലി കോമു, ഗുരുകുലം ബാബു, കെ.എം.ഹസൻ, ശ്രീകല ലെനിൻ, വിഷ്ണു എന്നിവർ പ്രസംഗിച്ചു. ഏറ്റവും കൂടുതൽ ചിത്രങ്ങൾ സ്റ്റാൻഡ് ഉപയോഗിച്ച് പ്രദർശിപ്പിച്ചതിനു ഏഷ്യൻ റെക്കോർഡ് സംബന്ധിച്ച പരിശോധനയും പ്രഖ്യാപനവും ഇന്ന് നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രദർശനം 21 വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT