ADVERTISEMENT

'ജിറാഫ് ഹമ്മിങ്' മെഗാ ഷോ ഇന്ന്: കൊച്ചി∙ ആസ്വാദകരെ ആഫ്രോ ഏഷ്യൻ സംഗീത മാസ്‌മരികതയിലേക്ക് ആകർഷിക്കുന്ന 'ജിറാഫ് ഹമ്മിങ്' ഇന്റർനാഷനൽ മെഗാ ഷോ ഇന്നു  കൊച്ചി ബിനാലെയിൽ അരങ്ങേറും. മ്യൂസിക് ഓഫ് മുസിരിസിന്റെ ഭാഗമായി ഫോർട്ട്കൊച്ചി കബ്രാൾയാർഡ് പവിലിയനിൽ വൈകിട്ട് 6.30നാണു ഷോ. ദക്ഷിണാഫ്രിക്ക, ടാൻസനിയ, ഇന്ത്യ, ഇത്യോപ്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള അഭിനേതാക്കളുടെയും സംഗീതജ്ഞരുടെയും മറ്റു കലാകാരന്മാരുടെയും കൂട്ടായ്‌മയായ ആഫ്രോ ഏഷ്യൻ എൻസെംബിൾ അവതരിപ്പിക്കുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമാണ്.

ദക്ഷിണാഫ്രിക്കൻ സാമൂഹ്യശാസ്ത്രജ്ഞനും കവിയുമായ ഡോ അറി സീറ്റാസ് സംവിധാനം ചെയ്യുന്ന ജിറാഫ് ഹമ്മിങ്ങിന്റെ സംഗീത ക്യൂറേറ്റർ ഡൽഹി മലയാളിയായ പ്രഫ. സുമംഗല ദാമോദരനാണ്. ഇന്ന് 8.30നു കബ്രാൾയാർഡ് പവിലിയനിൽ ഐറിന ടിസിലിക്ക് സംവിധാനം ചെയ്‌ത 'ദി എർത്ത് ഈസ് ബ്ലൂ ആസ് ആൻ ഓറഞ്ച്' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കും. ബിനാലെയിൽ 5 ദിവസമായി നടന്ന പ്രഥമ സോയിൽ അസംബ്ലി സമാപിച്ചു. 

സൗജന്യ നേത്ര പരിശോധന ക്യാംപ്

എളങ്കുന്നപ്പുഴ∙ ഫോർട്ട് കൊച്ചി കോസ്‌റ്റൽ പൊലീസ്,വാസൻ ഐ കെയർ എന്നിവയുടെ നേതൃത്വത്തിൽ വളപ്പ് നിത്യസഹായമാതാ പള്ളി പാരിഷ് ഹാളിൽ നാളെ 10 മുതൽ 1 വരെ സൗജന്യ നേത്ര പരിശോധനാ ക്യാംപ്  നടത്തും.

അങ്കണവാടി വർക്കർ: അപേക്ഷ ക്ഷണിച്ചു

വൈപ്പിൻ∙ ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ നായരമ്പലം പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ തസ്തികയിലെ  ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തിൽ സ്ഥിരതാമസക്കാരും  10-ാം ക്ലാസ് പാസായവരും18നും 46നും ഇടയ്ക്ക് പ്രായമുള്ളവരുമായ  വനിതകൾക്ക് 17നകം അപേക്ഷിക്കാം. ഹെൽപർ തസ്തികയിലേക്ക് 10–ാം ക്ലാസ് പാസാകാത്തവർക്ക് അപേക്ഷിക്കാം. 0484-2493339

പ്രളയ ഫണ്ട്: എഴുതി നൽകണം

വൈപ്പിൻ∙ എടവനക്കാട് ഗ്രാമ പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചവർക്ക് പ്രളയ ഫണ്ട് ലഭിച്ചിട്ടുണ്ടെങ്കിൽ10,000 രൂപ കൂടാതെ എത്ര രൂപ കിട്ടി എന്നത് 8നു മുൻപ് പഞ്ചായത്തിൽ എഴുതി നൽകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം  അറിയിച്ചു. സർക്കാരിലേക്ക് നൽകുന്നതിന് വേണ്ടിയാണിത്. 

കോഷൻ ഡിപ്പോസിറ്റ് 

പെരുമ്പാവൂർ ∙ വളയൻചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളജിൽ  2015 – 2016, 2016 – 2017, 2017 – 2018, 2018 – 2019  വർഷങ്ങളിൽ അഡ്മിഷൻ നേടി പഠനം പൂർത്തിയാക്കിയതും കോഷൻ ഡിപ്പോസിറ്റ് തിരികെ വാങ്ങിയിട്ടില്ലാത്തതുമായ വിദ്യാർഥികൾ രേഖകളുമായി മാർച്ച് 15നകം കോളജ് ഓഫിസിൽ എത്തി  കോഷൻ ഡിപ്പോസിറ്റ് തിരികെ വാങ്ങണമെന്ന്  പ്രിൻസിപ്പൽ  അറിയിച്ചു.

അപേക്ഷ നൽകണം

കുറുപ്പംപടി ∙ മുടക്കുഴ പഞ്ചായത്തിന്റെ കേര സംരക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കർഷകർ 8 നകം അപേക്ഷ നൽകണമെന്നു കൃഷി ഓഫിസർ അറിയിച്ചു.

പിഎച്ച്ഡി 

കളമശേരി∙ കൊച്ചി സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ പിഎച്ച്ഡി പ്രോഗ്രാമിലേക്ക് യുജിസി ജെആർഎഫ് ഫെലോഷിപ് ഉള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. smsoffice@cusat.ac.in. 94959 95096.

സീറ്റ് ഒഴിവ്

മരട് ∙ പിഎസ് മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിൽ നടത്തുന്ന കേരള ഗവ. ഡയറക്ടറേറ്റ് ഓഫ് മെ‍ഡിക്കൽ എഡ്യുക്കേഷൻ (ഡിഎംഇ) അംഗീകാരമുള്ള 2 വർഷ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ഡിഎംഎൽടി) കോഴ്സിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. 85475 92112.

ഒഴിവ്

കൊച്ചി ∙ എറണാകുളം ജനറൽ ആശുപത്രിയിൽ കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ തസ്തികയിൽ ഒഴിവ്. ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ ഉൾപ്പെടെ ഇ മെയിൽ വഴി 15നകം അപേക്ഷിക്കണം. ഇമെയിൽ– ghekmhr@gmail.com.

സംസ്കൃത സർവകലാശാല

കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുഖ്യ കേന്ദ്രത്തിലെ സംസ്കൃതം ജനറൽ വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 9നു രാവിലെ 10നു മുഖ്യ കേന്ദ്രത്തിൽ നടക്കും.

തെങ്ങോട് ഗവ.ഹൈസ്കൂൾ

കാക്കനാട്∙ തെങ്ങോട് ഗവ. ഹൈസ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന്.

മോഡൽ എൻജി.കോളജ്

തൃക്കാക്കര∙ ഗവ. മോഡൽ എൻജി. കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ അസി. പ്രഫസറുടെ ഒഴിവ്. കൂടിക്കാഴ്ച നാളെ 10ന്.

കുഫോസിൽ ക്ലാസുകൾ നാളെ തുടങ്ങും

പനങ്ങാട് ∙ കേരള ഫിഷറീസ് സമുദ്രപഠന സ‍‍ർവകലാശാലയുടെ (കുഫോസ്) ബിഎഫ്എസ്‌സി ഒന്നാം വർഷ ക്ലാസുകൾ പനങ്ങാട് ക്യാംപസിൽ നാളെ തുടങ്ങും. പുതിയതായി ആരംഭിച്ച പയ്യന്നൂ‍ർ ഫിഷറീസ് കോളജിൽ ബിഎഫ്എസ്‌സി ഒന്നാം വർഷ ക്ലാസുകൾ മറ്റന്നാളും, പനങ്ങാട് ക്യാംപസിൽ എംഎഫ്എസ്‌സി ഒന്നാം വർഷ ക്ലാസുകൾ നാളെയും ആരംഭിക്കും. ഫിഷറീസ് ഫാക്കൽറ്റിയിൽ പിഎച്ച്ഡി കോഴ്സിനു പ്രവേശനം ലഭിച്ചവർ നാളെ 9.30ന് കുഫോസ് ക്യാംപസിൽ ഹാജരാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com