പെരുമ്പാവൂർ ∙ എസ്എസ്‌വി കോളജ് വളയൻചിറങ്ങരയും ജി-ടെക് കംപ്യൂട്ടർ എജ്യുക്കേഷനും സംയുക്തമായി 25ന് രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. എൻ. ഷീനാ കൈമൾ, ഡോ.ആർ. രശ്മി, ജി-ടെക് മാർക്കറ്റിങ് മാനേജർ അൻവർ സാദിക്, പെരുമ്പാവൂർ ജി-ടെക് സെന്റർ ഡയറക്ടർ ബിജു പി. ഏലിയാസ്, എഎസ്ഒ. ഡയറക്ടർ അനീഷ് ജോർജ് എന്നിവർ അറിയിച്ചു.
പി.വി. ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. മേളയിൽ പങ്കെടുക്കുന്ന കമ്പനികൾക്കും ഉദ്യോഗാർഥികൾക്കും റജിസ്‌ട്രേഷനും അനുബന്ധ സേവനങ്ങളും സൗജന്യമാണ്. 20ൽ ഏറെ കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പ്ലസ് ടു, ഡിഗ്രി, പിജി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് 4 അഭിമുഖങ്ങളിൽ പങ്കെടുക്കാം.
മീഡിയ, ഐടി. ബാങ്കിങ്, എജ്യുക്കേഷൻ, ഇൻഷുറൻസ്, അക്കൗണ്ടിങ്, ബില്ലിങ്, സെയിൽസ് ആൻഡ് മാനേജ്മെന്റ് തുടങ്ങി ആയിരത്തിലധികം ഒഴിവുകളിലേക്കു നേരിട്ട് തിരഞ്ഞെടുക്കും. https://g5.gobsbank.com/jobfair എന്ന ലിങ്കിലൂടെ സൗജന്യമായി റജിസ്റ്റർ ചെയ്യാം. പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ അപ്‌ഡേറ്റ് ചെയ്ത ബയോഡേറ്റ 5 കോപ്പി, പാസ്‌പോർട്ട് സൈസ് ഫോട്ടോ 2, ലിങ്ക് വഴി മുൻകൂട്ടി റജിസ്റ്റർ ചെയ്തവരെങ്കിൽ എൻട്രി പാസ് എന്നീ രേഖകൾ ഹാജരാക്കണം. 9446584638.