കായിക ക്ഷമതാ പരിശോധന: പിറവം∙ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്റെയും മേഴ്സിക്കുട്ടൻ അക്കാദമിയുടെയും നേതൃത്വത്തിൽ നാളെ രാമമംഗലം ഹൈസ്കൂൾ മൈതാനത്തു 12 നും 15 നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്കു വേണ്ടി കായിക ക്ഷമതാ പരിശോധനയും വിവിധ കായിക സ്കൂളുകളിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും. താൽപര്യമുള്ളവർ 9നു മൈതാനത്ത് എത്തണം. പാലക്കുഴ, ഇലഞ്ഞി, തിരുമാറാടി,പാമ്പാക്കുട,രാമമംഗലം പഞ്ചായത്തുകളിലും കൂത്താട്ടുകുളം,പിറവം നഗരസഭകളിലും ഉള്ളവർക്കാണു പ്രവേശനം.9496174201.
ഫുട്ബോൾ പരിശീലന ക്യാംപ്
മൂവാറ്റുപുഴ∙ മൂവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബിന്റെ വേനൽക്കാല ഫുട്ബോൾ പരിശീലന ക്യാംപ് 3ന് ആരംഭിക്കും. 3 വയസ്സു മുതലുള്ള കുട്ടികൾക്കായി ഫുട്ബോൾ നഴ്സറിയും പെൺകുട്ടികൾക്കായി ഫുട്ബോൾ പരിശീലനവും ഉൾപ്പെടുന്നതാണു ക്യാംപ്.റജിസ്ട്രേഷന്: 9846496768
‘തിങ്ക് കേരള’ കൂട്ടായ്മ
കൊച്ചി ∙ അർപ്പണ ബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള യുവനിരയെന്ന ലക്ഷ്യത്തോടെ ‘പുതുചിന്ത, പുതു സമീപനം, പുതു കേരളം’ മുദ്രാവാക്യവുമായി ‘തിങ്ക് കേരള’ കൂട്ടായ്മ നടത്തുന്നു. ഏപ്രിൽ 28, 29, 30 ദിവസങ്ങളിൽ കളമശേരി എസ്‌സിഎംഎസ് ക്യാംപസിലാണ് പരിപാടി. പ്രായപരിധി: 18–26. മെയിൽ: thinkkeralaorg@gmail.com, വെബ്: thinkkerala.org.
സൗജന്യ പ്രകൃതി ചികിത്സയും സെമിനാറും
കാലടി∙ സൗജന്യ പ്രകൃതി ജീവന സമിതിയുടെ നേതൃത്വത്തിൽ സൗജന്യ പ്രകൃതി ചികിത്സയും സെമിനാറും ഏപ്രിൽ 2ന് ഉച്ചയ്ക്ക് 2 ന് അങ്കമാലി അങ്ങാടിക്കടവിലെ അജന്ത ലൈബ്രറി ഹാളിൽ നടത്തും. കാലടി സൗജന്യ ചികിത്സാ കേന്ദ്രം ഡയറക്ടർ ഡോ.പി.പി.ദേവസ്സി നേതൃത്വം നൽകും.
ബ്ലിങ്കർ ലൈറ്റ് സ്ഥാപിക്കും
കാലടി∙ കൈപ്പട്ടൂർ ജംക്‌ഷനിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനു പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുമരാമത്തു വകുപ്പിന്റെ അനുമതിയോടെ സ്പോൺസർഷിപ് വഴി ബ്ലിങ്കർ ലൈറ്റ് സ്ഥാപിക്കും.ഇതിന് അടിയന്തര നടപടിയെടുക്കണമെന്നു പൊതുമരാമത്ത് അധികൃതരോട് പഞ്ചായത്ത് ആവശ്യപ്പെട്ടു.
മലേറിയ- എച്ച്ഐവി സ്ക്രീനിങ് ക്യാംപ്
കാലടി∙ പട്ടണത്തിൽ മലേറിയ സ്ഥിരീകരിച്ചതിനെ തുടർന്ന് അതിഥി തൊഴിലാളികൾക്കു മലേറിയ- എച്ച്ഐവി സ്ക്രീനിങ് ക്യാംപ് നടത്തി. പഞ്ചായത്ത് അംഗം പി.ബി.സജീവ്, ഹെൽത്ത് ഇൻസ്പെക്ടർ എ.കെ.ഗിരീഷ്കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.വി.വിനോജ് എന്നിവർ നേതൃത്വം നൽകി.
നിര്യാണത്തിൽ അനുശോചിച്ചു
പാറപ്പുറം∙ ഇന്നസന്റിന്റെ നിര്യാണത്തിൽ അനുശോചിച്ചു പാറപ്പുറം വൈഎംഎ ലൈബ്രറിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. പ്രസിഡന്റ് പി.തമ്പാൻ അധ്യക്ഷത വഹിച്ചു.
40-ാം വെള്ളി ആചരണം ഇന്ന്
വെള്ളാരപ്പിള്ളി ∙ സെന്റ് ജോസഫ് പള്ളിയിൽ 40-ാം വെള്ളി ആചരണം ഇന്നു നടത്തും. വൈകിട്ട് 5 ന് ഇടവകയിലെ 19 ഫാമിലി യൂണിറ്റുകളിൽ നിന്നു കുരിശിന്റെ വഴി ആരംഭിച്ചു പള്ളിയിൽ എത്തിച്ചേരും. 6.30നു കുർബാനയും നേർച്ച കഞ്ഞിയും ഉണ്ടാകും.