ADVERTISEMENT

കൊച്ചി∙ മാമാങ്കം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതിനു സെൻട്രൽ പൊലീസ് കേസെടുത്തു. സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആന്റണി ഡൊമിനിക് നൽകിയ പരാതിയിലാണു പകർപ്പവകാശ നിയമ പ്രകാരം കേസെടുത്തത്. ഗോവിന്ദ് എന്ന പ്രൊഫൈൽ പേരുള്ളയാളാണു ‘ടെലഗ്രാം’ ആപ്് വഴി സിനിമ അപ്‌ലോഡ് ചെയ്തത് എന്നു പൊലീസ് കണ്ടെത്തി.

ഇയാളാണു കേസിലെ ഒന്നാം പ്രതി. സിനിമ ഡൗൺലോഡ് ചെയ്ത് കണ്ടവരും കേസിൽ പ്രതിയാകുമെന്നു സെൻട്രൽ പൊലീസ് പറഞ്ഞു. സിനിമയെ തകർക്കണമെന്ന ഉദ്ദേശ്യത്തോടെ സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയതിനെ പറ്റിയും  സെൻട്രൽ പ‌ൊലീസ് അന്വേഷണം തുടങ്ങി.

വാട്സാപ്പിൽ പ്രചാരണം നടത്തിയ നിഥിൻ എന്നയാളെക്കുറിച്ചാണ് അന്വേഷിക്കുന്നത്. ഇതു സംബന്ധിച്ച് വോയ്സ് ക്ലിപ്പുകളും മറ്റും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസിൽ സൈബർ പൊലീസിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രൊഫൈലുകളുടെ ഉടമയെ കണ്ടെത്തിയ ശേഷം തുടർ നടപടിയുണ്ടാകുമെന്നും സെൻട്രൽ പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com