വി.പി.സാനു വിവാഹിതനായി

ernakulam-vp-sanu
കുഴുപ്പിള്ളി സബ് റജിസ്ട്രാർ ഓഫിസിൽ വിവാഹിതരായ എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി.സാനുവും പള്ളിപ്പുറം സ്വദേശി ഗാഥ എം.ദാസും .
SHARE

വൈപ്പിൻ∙ എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി.സാനുവും വൈപ്പിൻ പള്ളിപ്പുറം സ്വദേശി ഗാഥ എം.ദാസും കുഴുപ്പിള്ളി സബ് റജിസ്ട്രാർ ഓഫിസിൽ വിവാഹിതരായി.  കുടുംബാംഗങ്ങളുടെയും ഏതാനും നേതാക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സ്പെഷൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.  തുടർന്നു ചെറായി സഹോദരൻ സ്മാരകത്തിൽ സൽക്കാരവും ഉണ്ടായിരുന്നു. 

എസ്. ശർമ എംഎൽഎ, കിസാൻ സഭ ദേശീയ ജോയിന്റ് സെക്രട്ടറി ഡോ.വിജു കൃഷ്ണൻ, എസ്എഫ്ഐ ദേശീയ സെക്രട്ടറി മയൂഖ് ബിശ്വാസ് തുടങ്ങിയവർ സംബന്ധിച്ചു.  സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.സക്കറിയയുടെയും വി.റംലയുടെയും മകനാണു സാനു. വൈപ്പിൻ പള്ളിപ്പുറം വാത്തുശേരി മുരളിദാസിന്റെയും ജയലക്ഷ്മിയുടെയും മകളാണ് ഗാഥ.  നാളെ മലപ്പുറം വളാഞ്ചേരി സാഗർ ഓഡിറ്റോറിയത്തിൽ  വിപുലമായ വിവാഹസൽക്കാരം നടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ