ADVERTISEMENT

നെടുമ്പാശേരി ∙ ദേശം പുറയാർ റെയിൽവേ ക്രോസിനു സമീപം ചെറിയപാലത്തിനു താഴെ തീപിടിത്തം. റെയിൽവേയുടെ സിഗ്നൽ കേബിളുകൾ കത്തി നശിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സിഗ്നലുകൾ പ്രവർത്തിക്കാതിരുന്നതിനാൽ ട്രെയിൻ ഗതാഗതം അൽപസമയം തടസ്സപ്പെട്ടു. പാലത്തിനു താഴെയുള്ള ഉണങ്ങിയ കാടും കൂട്ടിയിട്ടിരുന്ന മാലിന്യങ്ങളുമാണ് കത്തിയത്.

സിഗ്നലിന് അപകടമുണ്ടാകുന്ന വിധത്തിൽ പെട്ടെന്ന് തീ കത്തിപ്പടർന്നു. പരിസരമാകെ പുക പടർന്നു. ആലുവയിൽ നിന്ന് ഫയർ യൂണിറ്റ് എത്തിയാണ് തീയണച്ചത്. പുക തങ്ങി നിന്നതിനാൽ അറ്റകുറ്റപ്പണി ചെയ്യാൻകഴിഞ്ഞില്ല. തുടർന്ന് ഫയർ ഫോഴ്സ് എത്തി വീണ്ടും പരിസരമാകെ നനച്ചു. തുടർന്ന് കേബിൾ തകരാർ പരിഹരിച്ച് ട്രെയിൻ സർവീസുകൾ പുനVസ്ഥാപിച്ചു. പാലത്തിനു താഴെ സ്ഥിരമായി കൂട്ടത്തോടെ ഭക്ഷണമാലിന്യം തള്ളുന്നവരാണ് തീയിട്ടതെന്ന് സംശയിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com