ADVERTISEMENT

കൊച്ചി∙ ഭക്ഷണം കഴിക്കൽ ഒരു അവിസ്മരണീയ അനുഭവമാക്കി മാറ്റണോ? എങ്കിൽ നാളെ മുതൽ 26 വരെ ഹോട്ടൽ ലേ മെറിഡിയനിൽ ഗസ്ട്രോണമി ക്യൂറേറ്റ് ചെയ്യുന്ന ‘സ്പൈസ് റൂട്ടി’ന്റെ ഭാഗമാകണം. ലോക പ്രസിദ്ധരായ പാചകവിദഗ്ധർക്കൊപ്പം രുചിയാഴങ്ങളിലേക്കുള്ള സഞ്ചാരമാണു ഗസ്ട്രോണമി ഒരുക്കുന്നത്. സ്പൈസ് റൂട്ട് എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ അതിഥികളെ കാത്തിരിക്കുന്നത് ഒരു ഫുഡ്ഫെസ്റ്റിവലോ, ഹോട്ടൽ അനുഭവമോ ആയിരിക്കില്ല. വീടുകളിലേക്ക് അതിഥികളെ വിളിക്കുന്നതുപൊലെ, ഓരോ വ്യക്തിയെയും അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു പരിഗണിക്കുന്ന ഒരു വ്യത്യസ്ത രുചിമേള. കൊച്ചിയിലേക്കു കടൽകടന്നെത്തിയ  സുഗന്ധവ്യഞ്ജനങ്ങളുടെ കഥകൾ ഓരോ വിഭവത്തിലൂടെയും അറിയാനാകും. ഓരോ വിഭവത്തിനും അതിഥികളോടു പറയാൻ ഒരു കഥയെങ്കിലുമുണ്ടാകും. 

Ernakulam News

കൊച്ചിക്കാർക്കായി കസ്റ്റമൈസ് ചെയ്തുള്ള രുചികളും അനുഭവവുമാണു ഗസ്ട്രോണമി ഒരുക്കിയിരിക്കുന്നത്. സരിക ജോണും പായൽ ബാഫ്നയും ചേർന്നാണു ഗസ്ട്രോണമി ബ്രാൻഡ് ആരംഭിച്ചത്. മികച്ച ആതിഥേയ അനുഭവമാണു ഗസ്ട്രോണമി നൽകുന്നത്. മംഗളൂറിയൻ ഊട്ട എന്ന പേരിൽ ഇതിനുമുൻപും ഗസ്ട്രോണണി ഇവന്റ് സംഘടിപ്പിച്ചിരുന്നു.

ഷെഫുമാരായ ജോൺസൻ എബനേസർ, മൈത്രേയി അയ്യർ, അവിനാഷ് വിശാൽ എന്നിവർ അതിഥികൾക്കായി വിഭവങ്ങളൊരുക്കും. ഇതുവരെ അനുഭവിച്ചറിയാത്ത പുതുരുചികളാണ് അതിഥികളെ കാത്തിരിക്കുന്നത്. 12 കോഴ്സുകളുള്ള ഡിന്നർ, 2 ബാച്ചുകളായാണു നടക്കുക. ആദ്യ ബാച്ച് 7 നും രണ്ടാമത്തെ ബാച്ച് 8.30 നും ഓരോ ദിവസവും ആരംഭിക്കും. ഒരു ബാച്ചിൽ 20 പേരാണ് ഉണ്ടാവുക. പ്രീബുക്കിങ് വഴിയാണു പ്രവേശനം. 3000 രൂപയാണു (നികുതിക്കു പുറമെ) നിരക്ക്.വിവരങ്ങൾക്ക്: 6282067902.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com