ADVERTISEMENT

നെടുമ്പാശേരി ∙ എൻജിനിൽ പുക കണ്ടതിനെത്തുടർന്ന്, പുറപ്പെടാനായി റൺവേയിലേക്കു നീങ്ങിയ വിമാനത്തിന്റെ സർവീസ് റദ്ദാക്കി. ഇന്നലെ രാവിലെ 8നു ഇവിടെ നിന്നു മുംബൈയ്ക്കു പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോ വിമാന സർവീസാണു റദ്ദാക്കിയത്. യാത്രക്കാരെ കയറ്റി റൺവേയിലെത്തിയ ശേഷമാണു പൈലറ്റിന് അപകടസൂചന ലഭിച്ചത്.

ഇതെത്തുടർന്നാണു യാത്ര റദ്ദാക്കിയത്. സാങ്കേതിക വിദഗ്ധരെത്തി പരിശോധന നടത്തിയെങ്കിലും പെട്ടെന്നു പരിഹരിക്കാനാകാത്തതിനാൽ യാത്രക്കാരെ ഇറക്കി. ഇവരെ പത്തരയോടെ മറ്റൊരു വിമാനത്തിൽ കയറ്റിവിട്ടു. വിമാനത്തിന്റെ ഇടതുഭാഗത്തെ എൻജിനിൽ നിന്നു പുകയുയർന്നതായി യാത്രക്കാരും പറഞ്ഞു. ഈ വിമാനത്തിന്റെ തുടർയാത്ര റദ്ദാക്കി. എൻജിന്റെ തകരാർ പരിഹരിക്കാൻ ശ്രമം നടക്കുന്നു. ഇൻഡിഗോയുടെ ഏറ്റവും പുതിയ വിമാനങ്ങളിലൊന്നാണു റദ്ദാക്കിയ എയർബസ് 320 വിമാനം. 4 മാസമേ ആയിട്ടുള്ളൂ ഈ വിമാനം സർവീസ് ആരംഭിച്ചിട്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com