ADVERTISEMENT

പുത്തൻവേലിക്കര ∙ കൊച്ചുവീട് വാട്സാപ് കൂട്ടായ്മ തുരുത്തൂർ അറപ്പാട്ട് സഹദേവനും കുടുംബത്തിനുമായി നിർമിച്ച വീടിന്റെ താക്കോൽ ഇന്ന് 5.30നു വി.ഡി. സതീശൻ എംഎൽഎ കൈമാറും. പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു അധ്യക്ഷനാകും. നടൻ ടിനി ടോം മുഖ്യാതിഥിയാകും. 2018ലെ പ്രളയത്തെത്തുടർന്നു ഗ്രാമത്തിൽ രൂപീകൃതമായ വാട്സാപ് കൂട്ടായ്മയാണു കൊച്ചുവീട്. കൂട്ടായ്മ യാഥാർഥ്യമാക്കുന്ന മൂന്നാമത്തെ വീടാണു സഹദേവനു നൽകുന്നത്.

35 വയസ്സുള്ള മകൾ, 80 വയസ്സുള്ള രോഗിയായ സഹോദരി എന്നിവരടങ്ങുന്നതാണു 60 വയസ്സുള്ള സഹദേവന്റെ കുടുംബം. ഷീറ്റുമേഞ്ഞ വീട്ടിലാണിവർ താമസിച്ചിരുന്നത്. 5 ലക്ഷം രൂപ ചെലവിൽ 435 ചതുരശ്രയടിയുള്ള പുതിയ വീടിന്റെ നിർമാണം 6 മാസം കൊണ്ടു പൂർത്തിയാക്കി. ബെഡ് റൂം, ഹാൾ, സിറ്റൗട്ട്, അടുക്കള, വർക്ഏരിയ എന്നിവയെല്ലാം വീട്ടിലുണ്ട്. ഇവരുടെ ഭൂമി സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിച്ചാണു വീടു നിർമിച്ചത്. നിർമാണ പ്രവർത്തനത്തിനു സാങ്കേതികമായ ചുമതല വഹിച്ചതു ഡേവിസ് ഇളന്തിക്കരയാണ്. 25 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒന്നര വർഷത്തിനിടെ ചെയ്യാൻ കഴിഞ്ഞതായി കൂട്ടായ്മയുടെ കൺവീനർ രഞ്ജിത്ത് മാത്യു പറഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com