ADVERTISEMENT

കൊച്ചി∙ കോവിഡ് പ്രതിരോധത്തിൽ സർക്കാരിനോടൊപ്പം കൈകോർക്കുകയാണ് വിവിധ സംഘടനകളും. വായ്പകളും ഓൺലൈൻ കൗൺസിലിങുകളും ലഭ്യമാക്കുമെന്ന് വിവിധ സംഘടനാ ഭാരവാഹികൾ പറയുന്നു.

പലിശരഹിത വായ്പ


മുളവുകാട് ∙കോവിഡ് പ്രതിരോധത്തോടനുബന്ധിച്ചു അംഗങ്ങൾക്കു മുളവുകാട് സർവീസ് സഹകരണബാങ്ക് 5000 രൂപ പലിശരഹിത വായ്പ നൽകുമെന്ന് അറിയിച്ചു.

വാട്സാപ്  ആർട് ക്ലാസ്

കൊച്ചി ∙ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വീട്ടിലിരുന്നു ചിത്രകല പഠിക്കാൻ എളംകുളം പ്രഷ്യൻ ബ്ലൂ ആർട്ട്‌ ഹബ് സൗജന്യമായി വാട്സാപ് ആർട് ക്ലാസ് നടത്തുന്നു. ചിത്രകലാ സംബന്ധിയായ ഏതു സംശയവും തീർക്കും–9446383123.

ഓൺലൈൻ  കൗൺസലിങ്

കൊച്ചി ∙ കോവിഡ് 19ന്റെ നിയന്ത്രണങ്ങളിൽ പ്രയാസം അനുഭവിക്കുന്നവർക്ക് വൈറ്റില മാർത്തോമ ഗൈഡൻസ് സെന്ററിൽ സൗജന്യ ഓൺലൈൻ കൗൺസലിങ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ബന്ധപ്പെടാം : 9447400740.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com