ADVERTISEMENT

കുറുപ്പംപടി ∙ മദ്യം ലഭിക്കാനുള്ള കുറിപ്പടിക്കായി  മുടക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയ 5 പേരെ മദ്യാസക്തി കുറയാനുള്ള മരുന്നു നൽകി ഡോക്ടർ തിരിച്ചയച്ചു.  മാനദണ്ഡപ്രകാരം മദ്യത്തിന് കുറിപ്പടി നൽകാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഡോ. രാജിക കുട്ടപ്പൻ ഇവരെ തിരിച്ചയച്ചത്.

മദ്യപർക്ക് മദ്യം വാങ്ങാൻ കുറിപ്പടി നൽകണമെന്ന സർക്കാർ നിർദേശം ഡോക്ടർമാരെ അവഹേളിക്കാനാണെന്നു ചൂണ്ടിക്കാട്ടി ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുന്നിൽ ഒറ്റയാൾ‌ പ്രതിഷേധം നടത്തി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com