ADVERTISEMENT

കൊച്ചി∙ ലോക് ഡൗൺ പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഡ്രോണുമായി റെയിൽവേ സുരക്ഷാ സേനയും. എറണാകുളം ജംക്‌ഷൻ, എറണാകുളം മാർഷലിങ് യാഡ് എന്നിവിടങ്ങളിലാണു ‍ഡ്രോൺ ഉപയോഗിച്ചു ഇന്നലെ നിരീക്ഷണം നടത്തിയത്. പൊന്നുരുന്നിയിലെ മാർഷലിങ് യാഡ് 110 ഏക്കറിൽ പരന്നു കിടക്കുന്നതിനാൽ നേരിട്ട് എല്ലായിടത്തും പരിശോധന പ്രായോഗികമല്ല. എന്നാൽ ഡ്രോൺ വഴി യാഡിന്റെ ഏതു കോണിലും നോട്ടമെത്തും.

കേരളത്തിൽ ആദ്യമായാണു ആർപിഎഫ് സുരക്ഷാ ആവശ്യത്തിനായി ഡ്രോൺ ഉപയോഗിക്കുന്നതെന്നു ആർപിഎഫ് കമ്മിഷണർ എസ്.രാമകൃഷ്ണൻ പറഞ്ഞു. വൈകാതെ ഇത് എല്ലാ പ്രധാന സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.അസിസ്റ്റന്റ് കമ്മിഷണർ ടി.എസ്.ഗോപകുമാർ, ഉദ്യോഗസ്ഥരായ വിനോദ് ജി.നായർ, പി.വി.ഹരികുമാർ, ജി.ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിലാണു ഇന്നലെ പരിശോധന നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com