കൊച്ചി സിറ്റി പൊലീസിന് ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്ത് ഏരീസ് ഗ്രൂപ്പ്‌

police
പൊലീസ് സേനാംഗങ്ങൾക്ക് സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി മാസ്കുകൾ വിതരണം ചെയ്ത് ഏരീസ് ഗ്രൂപ്പ്‌
SHARE

കൊച്ചി∙ നഗരത്തിലെ പൊലീസ് സേനാംഗങ്ങൾക്ക് സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി മാസ്കുകൾ വിതരണം ചെയ്ത് ഏരീസ് ഗ്രൂപ്പ്‌. ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ശ്യാം കുറുപ്പ്, കോർപറേറ്റ് കമ്മ്യുണിക്കേഷൻസ് ഹെഡ്ഡ് ഹരികുമാർ എന്നിവർ ചേർന്ന്, കൊച്ചി സിറ്റി പോലീസ് ഡി സി പി ( അഡ്മിൻ )  രമേഷ് കുമാർ ഐപിഎസ്, കൊച്ചി സിറ്റി പോലീസ്  ഡിഎച്ച്ക്യു കമാൻഡന്റ് ഐവാൻ രത്‌നം എന്നിവർക്ക് മാസ്കുകൾ കൈമാറി.

 ആലപ്പുഴയിൽ ടൂറിസം പോലീസിനായി മാസ്കുകൾ, സാനിറ്റൈസറുകൾ എന്നിവയും വിതരണം ചെയ്തു. തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്ന സന്നദ്ധ സംഘടനയ്ക്കായി പലചരക്കു സാധനങ്ങളും നൽകി.

രണ്ട് ആഴ്ചകൾക്ക് മുൻപും കെ എ പി ഒന്നാം ബറ്റാലിയൻ സേനാംഗങ്ങൾക്ക് ആവശ്യമായ മാസ്കുകൾ ഇത്തരത്തിൽ കൈമാറിയിരുന്നു. ഇതോടൊപ്പം, ബറ്റാലിയൻ സ്വന്തമായി നിർമ്മിക്കുന്ന മാസ്കുകൾക്ക് ആവശ്യമായ സാമ്പത്തിക സഹായവും ഗ്രൂപ്പ്‌ വാഗ്ദാനം ചെയ്തിട്ടുണ്ട്.

കോവിഡ് മഹാമാരിക്കെതിരേയുള്ള പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസഥരുടെ നിസ്വാർത്ഥമായ പ്രവർത്തനം കണ്ടറിഞ്ഞാണ് സ്ഥാപനത്തിന്റെ സി ഇ ഒ ഡോ. സോഹൻ റോയിയുടെ നിർദ്ദേശപ്രകാരം ഏരീസ് ഗ്രൂപ്പിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയിൽ ഉൾപ്പെടുത്തി സഹായം നൽകുവാൻ തീരുമാനിച്ചത്. 

കഴിഞ്ഞ മാസം ആയിരത്തി എണ്ണൂറോളം നിർദ്ധന കുടുംബങ്ങൾക്ക് സാമൂഹിക അടുക്കളയിലൂടെ അവശ്യ സാധനങ്ങൾ വിതരണം ചെയ്തിരുന്നു. ഇടുക്കി എം പി ഡീൻ കുര്യാക്കോസായിരുന്നു ഇടുക്കിയിലെ പ്രസ്തുത സഹായ പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചിരുന്നത് . കേരളത്തിനായി പത്തോളം വെന്റിലേറ്ററുകളും ഗ്രൂപ്പിന്റെ സഹായ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.