ADVERTISEMENT

കളമശേരി ∙ ഓൺലൈൻ ക്ലാസ് തുടങ്ങുമ്പോൾ മൊബൈൽ ഫോണെടുത്ത് അശ്വിന് വീടിന്റെ രണ്ടാം നിലയുടെ മുകളിൽ ടെറസിലേക്ക് ഇന്നുമുതൽ ഓടിക്കയറണ്ട. വീടിനകത്തിരുന്നു തന്നെ ഓൺലൈനിൽ പഠിക്കാം. വീടിനുള്ളിൽ ഇന്റർനെറ്റ് ‍‍‍കണക്ടിവിറ്റി ലഭ്യമല്ലാത്തതിനാൽ റേഞ്ച് കിട്ടുന്നതിന് വീടിന്റെ മുകളിൽ കയറി നിന്ന് പഠിക്കുന്ന മുപ്പത്തടം എംകെകെ നഗറിൽ കൈലാസം വീട്ടിലെ അശ്വിന്റെ ബുദ്ധിമുട്ട് മനോരമയിലൂടെ വായിച്ചറിഞ്ഞ റിലയൻസ് ജിയോയുടെ കളമശേരി ജിയോ സെന്ററിലെ ടെക്നീഷ്യന്മാരെത്തി അശ്വിന് സൗജന്യമായി വൈഫൈ സൗകര്യങ്ങളും നെറ്റ് കിട്ടുന്നതിനാവശ്യമായ സജ്ജീകരണങ്ങളും ഒരുക്കി നൽകി. കുടുതൽ സൗകര്യം ഇന്നു ഒരുക്കുമെന്നും അവർ അറിയിച്ചു. കളമശേരി രാജഗിരി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് അശ്വിൻ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com