ADVERTISEMENT

കൊച്ചി∙ പുതിയ നിബന്ധന പ്രകാരം എല്ലാ സീറ്റിലും ആളെയിരുത്താൻ തയാറായും പഴയ ടിക്കറ്റ് നിരക്കിലും ജില്ലയിൽ ബസ് യാത്രയ്ക്കു തുടക്കം. ജില്ലയിലെ നഗര, ഗ്രാമ സർവീസുകളിൽ പകുതിയോളം ബസുകൾ ഇന്നലെ സർവീസ് നടത്തിയതായി ബസ് ഉടമകൾ അറിയിച്ചു. ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ നിന്നു ചില ബസുകളെത്തി.

ഇടുക്കി, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള ബസുകൾ ഇന്നു സർവീസ് തുടങ്ങും. മുഴുവൻ സീറ്റിലും ആളെ ഇരുത്താൻ അനുവാദമുണ്ടെങ്കിലും ഇന്നലെ യാത്രക്കാർ കുറവായിരുന്നു. ചില സ്വകാര്യ ബസുകൾ സീറ്റുകളിൽ അകലം പാലിച്ചും വർധിപ്പിച്ച നിരക്ക് ഈടാക്കിയും സർവീസ് നടത്തിയതു പ്രതിഷേധത്തിനിടയാക്കി. കോട്ടയത്ത് പഴയ നിരക്കും എറണാകുളത്ത് പുതിയ നിരക്കും ഇന്നലെ ഈടാക്കിയതായി ചില യാത്രക്കാർ പരാതിപ്പെട്ടു. സർക്കാരിന്റെ പ്രഖ്യാപനം നടപ്പിൽ വരുന്നത് എന്നാണെന്നു വ്യക്തമല്ലാത്തതു കൊണ്ടാണിതെന്നാണു ബസുടമകളുടെ വാദം. 

പഴയ നിരക്ക് ഈടാക്കിയും സീറ്റിന് മാത്രം ആളെ കയറ്റിയും കെഎസ്ആർടിസിയുടെ ഇരുന്നൂറോളം സർവീസുകൾ ഇന്നലെ നടന്നു. യാത്രക്കാർ പൊതുവെ കുറവായിരുന്നു. അയൽ ജില്ലകളിലേക്കുള്ള സർവീസുകൾ ഇന്ന് ആരംഭിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. പുലർച്ചെ 5നും രാത്രി 9നും ഇടയിലാണു സർവീസുകൾ. സാനിറ്റൈസർ, മാസ്ക് തുടങ്ങിയവ യാത്രക്കാർ തന്നെ കൈയിൽ കരുതണമെന്നും യാത്ര സുരക്ഷിതമാക്കണമെന്നും കെഎസ്ആർടിസി ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com