ADVERTISEMENT

ഫോർട്ട്കൊച്ചി ∙ ഗൃഹനിരീക്ഷണത്തിൽ കഴിയാതെ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിനെ ബലം പ്രയോഗിച്ച് സർക്കാർ നിയന്ത്രണത്തിലുള്ള ക്വാറന്റീൻ കേന്ദ്രത്തിലാക്കിയ എസ്ഐ ജിൻസൻ ഡൊമിനിക്കിന് അഭിനന്ദന പ്രവാഹം. യുവാവിനു കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിക്കുകയും എസ്ഐ സ്വയംനിരീക്ഷണത്തിൽ പോകുകയും ചെയ്തതോടെ അദ്ദേഹം സമൂഹ മാധ്യമങ്ങളിലെ താരമായി.നിരീക്ഷണം ലംഘിച്ച യുവാവ് കുന്നുംപുറത്തെ കനറാ ബാങ്ക്, ചെറളായിയിലെ ബാർബർ ഷോപ്, തോപ്പുംപടിയിലെ മദ്യശാല എന്നിവിടങ്ങളിൽ പോയിരുന്നു. 

അതിനു ശേഷമാണു മദ്യപിച്ചു ബഹളമുണ്ടാക്കിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ചു പൊലീസ് എത്തിയപ്പോഴാണ് ഇയാൾ മുംബൈയിൽ നിന്ന് എത്തിയതാണെന്ന് അറിയുന്നത്. തുടർന്ന് മറ്റുള്ളവരെ മാറ്റി നിർത്തി ജിൻസൻ ഒറ്റയ്ക്കു ബലപ്രയോഗത്തിലൂടെ യുവാവിനെ കീഴ്പ്പെടുത്തി. ഇടക്കൊച്ചിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് യുവാവുമായി സ്വയം ജീപ്പോടിച്ചാണ് എസ്ഐ പോയത്. യുവാവിനു കോവിഡ് സ്ഥിരീകരിച്ചതോടെ എസ്ഐ ക്വാറന്റീനിലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com