ADVERTISEMENT

പള്ളുരുത്തി ∙ ചെല്ലാനത്തെ ട്രിപ്പിൾ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോവിഡ് സ്ഥിരീകരിക്കുന്ന തെക്കേ ചെല്ലാനത്തെ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി ചുരുക്കി രോഗബാധ റിപ്പോർട്ട് ചെയ്യാത്ത  വാർഡുകൾ തുറക്കണമെന്നാണ്  ആവശ്യം. കോവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് 26 ദിവസങ്ങൾക്ക് മുൻപ് പഞ്ചായത്ത് അടച്ചിട്ടത്. 21 വാർഡുകളുള്ള പഞ്ചായത്തിൽ രോഗപ്പകർച്ച ഉണ്ടായത് തെക്ക് ഭാഗത്തെ 15,16,17 വാർഡുകളിലാണ്.

അതേസമയം, വടക്കോട്ടുള്ള മേഖലയിൽ ഭൂരിഭാഗം വാർഡുകളിലും കോവിഡ് ഇതുവരെ കണ്ടെത്തിയിട്ടുമില്ല. പക്ഷേ, പഞ്ചായത്ത് പൂർണമായി അടച്ചിട്ടതാണ് പ്രശ്നം.രോഗികളെ കണ്ടെത്തിയ വാർഡുകൾ അടച്ചു ചെല്ലാനം, കണ്ടക്കടവ്, കളത്ര, കൈതവേലി, ചെറിയകടവ്, കാട്ടിപ്പറമ്പ് എന്നിവിടങ്ങളിലെ വാർഡുകൾ തുറന്നു ജനങ്ങൾക്ക് ജോലിക്കു പോകാനുള്ള സൗകര്യം ഒരുക്കണമെന്നാണ് പശ്ചിമ കൊച്ചി തീര സംരക്ഷണ സമിതി ആവശ്യപ്പെടുന്നത്. ഒരു മാസക്കാലമായി പഞ്ചായത്തിൽ നിന്ന് ആരും  ജോലിക്ക് പോയിട്ടില്ല. 

ദിവസക്കൂലിക്കാരായ ഇവിടത്തുകാരുടെ അവസ്ഥ ദയനീയമാണ്. ആവശ്യസാധങ്ങൾ വാങ്ങാനുള്ള പണം പോലും പലർക്കുമില്ല. ഭക്ഷ്യക്കിറ്റ് ലഭിച്ചത് കൊണ്ട് മാത്രം കാര്യമായില്ല. ജോലിക്കു പോകാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രോഗം കണ്ടെത്തിയ വാർഡുകൾ അടച്ചു ബാക്കിയുള്ളവ തുറക്കണമെന്ന് ആവശ്യപ്പെട്ടു പശ്ചിമ കൊച്ചി തീര സംരക്ഷണ സമിതി കൺവീനർ ടി.എ.ഡാൽഫിൻ, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്ര ജോസഫ് മാർട്ടിൻ, ചെല്ലാനം പഞ്ചായത്ത് അംഗം പ്രവീൺ ദാമോദര പ്രഭു എന്നിവർ കലക്ടർക്ക് പരാതി നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com