ADVERTISEMENT

വൈപ്പിൻ∙ കോവിഡ് ദുരിതകാലത്തു മാതാപിതാക്കൾക്കു കൈത്താങ്ങേകി സൈക്കിളിൽ ഹോം ഡെലിവറി സേവനവുമായി 2 പെൺകുട്ടികൾ.  ഞാറയ്ക്കൽ മഞ്ഞനക്കാട് സ്വദേശികളായ റോയ് സുന്ദറിന്റെയും റോസിലിയുടെയും മക്കൾ ജെനിഫർ നീനുവും മരിയ ‌മീനുവുമാണിവർ.   

ചെറിയൊരു ചായക്കടയും അതിനോടു ചേർന്നുള്ള  പലചരക്കു കടയുമാണ് കുടുംബത്തിന്റെ വരുമാനമാർഗം. എന്നാൽ കോവിഡ് വ്യാപനത്തെത്തുടർന്നു വിൽപന കുറഞ്ഞതോടെ ജീവിതം ബുദ്ധിമുട്ടിലായി. ഈ സമയത്താണു ഹോം ഡെലിവറി എന്ന ആശയവുമായി ഞാറയ്ക്കൽ എൽഎഫ്എച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ ജെനിഫറും പ്ലസ്‌വൺ വിദ്യാർഥിനിയായ മരിയയും രംഗത്തെത്തിയത്.  

ഓർഡർ അനുസരിച്ച് സാധനങ്ങൾ സൈക്കിളിലാണ് വീടുകളിൽ എത്തിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വളരെ കരുതലോടു കൂടിയാണു വിതരണമെന്നു ഇവരെക്കുറിച്ചുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ  പങ്കുവച്ച അധ്യാപികയായ കെ.ടി.റെനി ചൂണ്ടിക്കാട്ടി. സ്കൂളിലെ പൂർവവിദ്യാർഥിനിയായ മരിയ പത്താംക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ചാർട്ടേഡ് അക്കൗണ്ടന്റ് ആവാൻ ആഗ്രഹിക്കുന്ന ജെനിഫറും പഠനത്തിൽ മുന്നിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com