ADVERTISEMENT

മൂവാറ്റുപുഴ∙ മോഷ്ടിച്ച സ്കൂട്ടറിൽ എത്തി കാറിൽ നിന്നു പണം കവരാൻ ശ്രമിച്ചയാളെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശി ജോഷിയാണ് പിടിയിലായത്. ഇയാളെ നാട്ടുകാർ പൊലീസിനു കൈമാറി. ഇന്നലെ രാത്രി ഏഴരയോടെ വാളകം കവലയിലാണ് സംഭവം. 

ഇവിടെ പുതുതായി ആരംഭിക്കുന്ന പെട്രോൾ പമ്പിൽ ജോലിക്ക് എത്തിയ ജോഷിയെ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനെ തുടർന്ന്  പറഞ്ഞു വിട്ടിരുന്നു. ഇന്നലെ വാളകം കവലയിൽ എത്തിയ ഇയാൾ ഇവിടെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച് സമീപമുള്ള മറ്റൊരു വ്യാപാരശാലയുടെ മുന്നിലെത്തി.

ഇവിടെ പാർക്ക് ചെയ്തിരുന്ന കാറിലെ ബാഗ് മോഷ്ടിച്ചു കടന്നുകളയാനായിരുന്നു ശ്രമം. കാർ തുറന്ന് അകത്തു കയറി പണമടങ്ങിയ ബാഗ് കവരാൻ ശ്രമിക്കുന്നതിനിടെ കാർ ഉടമ ഇയാളെ കണ്ടു. ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാർ ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com