സെക്കൻഡ് ഹാൻഡ് കാർ ഓൺലൈനിൽ; വാങ്ങാൻ ശ്രമിച്ചപ്പോൾ പണം പോയി, തട്ടിപ്പിങ്ങനെ...

fraud-car
SHARE

പറവൂർ ∙ സെക്കൻഡ് ഹാൻഡ് കാർ ഓൺലൈനായി വാങ്ങാൻ ശ്രമിച്ച യുവാവിനു പണം നഷ്ടമായി. 32,000 രൂപ നഷ്ടപ്പെട്ട പെരുമ്പടന്ന സ്വദേശി എബി പൗലോസ് പൊലീസിൽ പരാതി നൽകി. ഓൺലൈനിൽ കണ്ട കാർ വാങ്ങാൻ അതിൽ കൊടുത്തിരുന്ന ഫോണ്‍ നമ്പറിൽ എബി വിളിച്ചു. അമിത്കുമാർ എന്നു പരിചയപ്പെടുത്തിയ ആൾ ഹിന്ദിയിലാണു സംസാരിച്ചത്.

തിരുവനന്തപുരത്തെ മിലിറ്ററി കന്റീനിലെ ജീവനക്കാരാനാണെന്നു പറഞ്ഞ ഇയാൾ ആർമിയുടെ തിരിച്ചറിയൽ കാർഡ്, ആധാർ, ലൈസൻസ് എന്നിവ അയച്ചു കൊടുത്തു. വിഡിയോ കോൾ ചെയ്തപ്പോൾ സൈനിക ക്യാംപിൽ നിയന്ത്രണമുണ്ടെന്നു പറഞ്ഞു മുഖം വ്യക്തമാക്കിയില്ല.

വാഹനം വാങ്ങാൻ തിരുവനന്തപുരത്ത് എത്താമെന്ന് അറിയിച്ചപ്പോൾ കോവിഡ് കാരണം ക്യാംപിൽ ആരെയും കയറ്റില്ലെന്നും കാർ ആർമിയുടെ പാഴ്സൽ വാഹനത്തിൽ അയയ്ക്കാമെന്നും അറിയിച്ചു. അതിനാവശ്യമായ തുക ഓൺലൈനായി വാങ്ങി. വാഹനം അയച്ച വിവരങ്ങളുടെ രസീത് നൽകി. പിന്നീടു പല തവണയായി പണം കൈപ്പറ്റിയെങ്കിലും കാർ സമയത്ത് എത്തിയില്ല. അന്വേഷിച്ചപ്പോൾ 50,000 രൂപ കൂടി അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. വിൽപനയ്ക്കായി കാണിച്ചിരുന്ന വാഹനം കൊട്ടാരക്കര സ്വദേശിയുടേതാണെന്നു വ്യക്തമായപ്പോഴാണു തട്ടിപ്പു തിരിച്ചറിഞ്ഞതെന്ന് എബി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ernakulam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA