പ്രകൃതി സൗഹൃദ ക്രിസ്മസ് ആഘോഷവുമായി കാലടി ശ്രീ ശാരദ വിദ്യാലയം
Mail This Article
കൊച്ചി∙ കോവിഡ് കാലത്തിന്റെ പരിമിതികളുടെ സാഹചര്യത്തിൽ പ്രകൃതിയ്ക്കിണങ്ങിയ രീതിയിൽ ക്രിസ്മസ് ആഘോഷിച്ച് കാലടി ശ്രീശാരദ വിദ്യാലയത്തിലെ വിദ്യാർഥികൾ. ഉപയോഗ ശേഷം വലിച്ചെറിയുന്നതും പ്രകൃതിയിൽ ലയിച്ചു ചേരുന്നതുമായ വസ്തുക്കൾ കൊണ്ട് ക്രിസ്മസ് ട്രീയും നക്ഷത്രവുമെല്ലാം നിർമിച്ചാണ് ആഘോഷത്തെ വർണഭമാക്കിയത്. വീടുകളിൽ യഥേഷ്ടം ലഭ്യമാകുന്ന പാഴ് വസ്തുകളായ അടക്കയുടെ തോട്, പിസ്ത തോട്, പേപ്പർ തുടങ്ങിയവ ഉപയോഗിച്ചാണ് അലങ്കാരങ്ങൾ ഒരുക്കിയത്.
കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും പങ്കെടുക്കാവുന്ന കേക്ക് ഡക്കറേഷൻ, ട്രീ നിർമാണം, കരോൾ എന്നിങ്ങനെ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. ക്രിസ്റ്റമസ് പാപ്പ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ആശംസകൾ അർപ്പിച്ചു. ഫാദർ എൽദോ ആലുക്കൽ ക്രിസ്മസ് സന്ദേശം നൽകി. സീനിയർ പ്രിൻസിപ്പൽ ഡോ. ദീപ ചന്ദ്രന്റെ നേതൃത്വത്തിൽ സമാപന പരിപാടികൾ നടന്നു.