ADVERTISEMENT

ചേപ്പനം ∙ സൈക്കിൾ ട്യൂബ് കൊണ്ട‌് പൈപ്പിന്റെ ചോർച്ച അടയ്ക്കുന്നതൊക്കെ പഴഞ്ചനായി. വള്ളിച്ചെരിപ്പു കൊണ്ടും പൈപ്പ് നന്നാക്കാനാകും. കാണമെങ്കിൽ കൊച്ചി ചേപ്പനം ചാത്തമ്മ പാലത്തിനു സമീപം വന്നാൽ മതി. ഏറെ നാളായി ലീറ്റർ കണക്കിനു ശുദ്ധജലം പാഴാക്കിയ പൈപ്പിന്റെ തകരാറാണു വള്ളിച്ചെരിപ്പിന്റെ സഹായത്താൽ പരിഹരിക്കപ്പെട്ടത്!

പമ്പിങ് ശക്തിയിൽ 6 ഇഞ്ച് പിവിസി പൈപ്പിന്റെ 'ബെൻഡ്' പാലത്തിനു സമീപം അകന്നു പോയതാണു കാരണം. കഴിഞ്ഞ ദിവസമാണിതു ശ്രദ്ധയിൽ പെട്ടത്. പമ്പിങ് ഇല്ലാത്തപ്പോൾ മലിന ജലം പൈപ്പിനുള്ളിൽ കടന്നിട്ടുണ്ടാകും എന്ന ആശങ്കയിലായിരുന്നു നാട്ടുകാർ. വെള്ളത്തിനടിയിലെ ഭാഗം ആയതിനാൽ 2 ദിവസം ശ്രമിച്ചാണു നന്നാക്കാനായത്. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന പൈപ്പിന് ബലം കിട്ടാത്തതിനാൽ പമ്പിങ് ശക്തിയിൽ കപ്ലിങ്ങുകൾ ഇനിയും അകന്നു പോകാൻ സാധ്യത ഏറെയാണെന്നു പണിക്കാർ പറയുന്നു.

കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ചോ കൂടുതൽ ബലമുള്ള കോൺക്രീറ്റ് കപ്ലിങ് സ്ഥാപിക്കുകയോ വേണം. വള്ളിച്ചെരിപ്പ്, കമ്പി, വയർ എന്നിവ കൊണ്ട് കെട്ടി താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. സംഗതി 'പൊളി'യായെങ്കിലും ഏതു നിമിഷവും തകരാർ സാധ്യത ഉള്ളതിനാൽ ശാസ്ത്രീയമായി ബലപ്പെടുത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com