ADVERTISEMENT

കൊച്ചി ∙ കൂടുതൽ പേർ വൈറസ് ബാധിതരാകുന്നതിനിടെ ജില്ലയിൽ ആകെ കോവിഡ് പോസിറ്റീവായവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ വരെ പോസിറ്റീവായത് 1,00,600 പേർ. നിലവിൽ മലപ്പുറത്തു മാത്രമാണു ഒരു ലക്ഷം പേർ കോവിഡ് പോസിറ്റീവായത്– 1,01,471 പേർ. സംസ്ഥാനത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ പേർ കോവിഡ് പോസിറ്റാവാകുന്നത് എറണാകുളത്താണ്. കഴിഞ്ഞ 4 ദിവസങ്ങളിൽ ശരാശരി ആയിരത്തോളം പേരാണു പോസിറ്റീവ്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഡിസംബർ ആദ്യത്തിൽ എണ്ണായിരത്തിനു താഴേക്കു വന്നതാണെങ്കിലും ഇപ്പോൾ വീണ്ടും 11,000 കടന്നു.

കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതു ജില്ലയിലാണ്. സാമൂഹിക അകലം പാലിക്കുന്നതിലും മാസ്ക് ധരിക്കുന്നതിലും പഴയ പോലുള്ള ജാഗ്രത ഇപ്പോൾ പുലർത്തുന്നില്ല. കോവിഡ് വാക്സീൻ എത്തിയെങ്കിലും കൈകൾ അണുവിമുക്തമാക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് രക്ഷാ തന്ത്രങ്ങൾ ഒരു കാരണവശാലും ഉപേക്ഷിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com