ADVERTISEMENT

കൊച്ചി ∙ ആരോഗ്യ പ്രവർത്തകർക്കു പിന്നാലെ കോവിഡ് വാക്സീൻ സ്വീകരിക്കേണ്ട മുൻനിര പ്രവർത്തകരുടെ പട്ടിക തയാറാക്കാൻ തുടങ്ങി. പൊലീസ്, റവന്യു, മിലിറ്ററി, പാരാമിലിറ്ററി സർവീസ്, അഗ്നിരക്ഷാ സേനാ തുടങ്ങിയ വിഭാഗങ്ങളിലെ പട്ടികയാണു തയാറാക്കുന്നത്. അതത് വകുപ്പുകൾ തയാറാക്കുന്ന പട്ടിക പിന്നീട് ആരോഗ്യ വകുപ്പിനു കൈമാറും. അടുത്ത മാസം ആദ്യത്തോടെ ജില്ലയിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം അൻപതായി ഉയർത്തും.

പ്രതിദിനം വാക്സീൻ സ്വീകരിക്കുന്നവരുടെ എണ്ണം ഉയർത്താൻ ലക്ഷ്യമിട്ടാണിത്. ആരോഗ്യ പ്രവർത്തകരുടെ ആദ്യ ഡോസ് വാക്സിനേഷൻ ഫെബ്രുവരി 15നുള്ളിൽ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്ന് ജില്ല ആർസിഎച്ച് ഓഫിസറും കോവിഡ് വാക്സീൻ നോഡൽ ഓഫിസറുമായ ഡോ. എം.ജി. ശിവദാസ് പറഞ്ഞു. ഫെബ്രുവരി 15 മുതൽ രണ്ടാം ഡോസ് വാക്സിനേഷൻ ആരംഭിക്കും. ജില്ലയിൽ ഇതുവരെ 4260 ആരോഗ്യ പ്രവർത്തകരാണു വാക്സീൻ സ്വീകരിച്ചത്. ഇന്നലെ 14 കേന്ദ്രങ്ങളിലായി 1367 ആരോഗ്യ പ്രവർത്തകർ വാക്സീൻ സ്വീകരിച്ചു. കോലഞ്ചേരി മെഡിക്കൽ കോളജിലും (180), കളമശേരി ഗവ. മെഡിക്കൽ കോളജിലുമാണു (165) കൂടുതൽ പേർ വാക്സീൻ സ്വീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com