ADVERTISEMENT

കൊച്ചി ∙ ജില്ലയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. ജില്ലയിൽ ഇതുവരെ കോവിഡ് പോസിറ്റീവായത് 1,51,898 പേരാണ്. കഴിഞ്ഞ വർഷം മാർച്ച് 9നാണ് ജില്ലയിൽ ആദ്യ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ജനുവരി 22ന് ആകെ പോസിറ്റീവ് കേസുകൾ ഒരു ലക്ഷം കടന്നു. അടുത്ത 88 ദിവസങ്ങൾക്കുള്ളില്‍ അരലക്ഷം കോവിഡ് രോഗികൾ ഉണ്ടായത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 13,899 പേരാണു കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ ഒരാഴ്ചയിൽ രോഗമുക്തരായവർ 2,543 പേർ മാത്രം. 18,584 പേരാണു നിലവിൽ ചികിത്സയിലുള്ളത്. മറ്റുള്ളവർ കോവിഡ് നെഗറ്റീവായി. 88.92 ശതമാനമാണു രോഗമുക്തി നിരക്ക്. കോവിഡ് ബാധിച്ച് 482 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

 മൂവായിരം കടന്നു

എറണാകുളം ജില്ലയിൽ പ്രതിദിനം കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം 3000 കടന്നു. ഇന്നലെ ജില്ലയിൽ 3212 പേരാണു കോവിഡ് പോസിറ്റീവായത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയിൽ പ്രതിദിനം പോസിറ്റീവാകുന്നവരുടെ എണ്ണം 3000 കടക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18%. തൃപ്പൂണിത്തുറ (126), തൃക്കാക്കര (107), വെങ്ങോല (98), വരാപ്പുഴ (85), രായമംഗലം (65), കളമശേരി (63), മരട് (62), ആമ്പല്ലൂർ (55), പള്ളുരുത്തി (54), കലൂർ (52), കടുങ്ങല്ലൂർ, പള്ളിപ്പുറം (51), ഫോർട്ട് കൊച്ചി (50) എന്നിവിടങ്ങളിലാണു കൂടുതൽ പേർ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com