ADVERTISEMENT
കളമശേരി ∙ വിടാക്കുഴയിൽ വഴിയരികിലെ കുപ്പത്തൊട്ടിയിൽ കണ്ടെത്തിയ 230 ഇലക്‌ഷൻ തിരിച്ചറിയൽ കാർഡുകളും ഒറിജിനലാണെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി. ഈ മാസം 13നാണ് വിടാക്കുഴയിൽ തിരിച്ചറിയൽ കാർഡുകൾ കൂട്ടത്തോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. തിരഞ്ഞെടുപ്പു കമ്മിഷനുമായി ബന്ധപ്പെ‌ട്ടു നടത്തിയ അന്വേഷണത്തിലാണ് ഇവയത്രയും ഒറിജിനലാണെന്നു കണ്ടെത്തിയത്.  ഇവ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം ദുരൂഹമാണ്. ഒഡീഷ സ്വദേശികളുടേതാണ് തിരിച്ചറിയൽ കാർഡ‍ുകൾ. കൂടുതൽ അന്വേഷണം നടത്തുമെന്നു പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com