ADVERTISEMENT

പെരുമ്പാവൂർ∙ ശുചിമുറിയിൽ പ്രസവിച്ച തമിഴ്നാട് സ്വദേശിയായ യുവതിക്കു താങ്ങായി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു.  രക്തസ്രാവം മൂലം അവശതയിലായ യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചതിനാൽ അപകടനില തരണം ചെയ്തു. കുട്ടിയും അമ്മയും സുഖമായിരിക്കുന്നു. ഇന്നലെ രാവിലെ 5.30നാണ് സംഭവം. ഭർത്താവ് പെരുമാൾ,  സഹായത്തിനായി വാർഡ് അംഗം കൂടിയായ മിനി ബാബുവിനെ വിളിച്ചു. ആശാ പ്രവർത്തക ഗീതാ രാജുവിനൊപ്പം ഇവർ എത്തിയപ്പോഴേക്കും യുവതി ആൺകുട്ടിക്കു ജന്മം നൽകിയിരുന്നു. 

അവശതയിലായ യുവതിയെ  പഞ്ചായത്തിന്റെ ആംബുലൻസിൽ  പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. രക്തനഷ്ടം മൂലം നില വഷളാകാതിരിക്കാൻ എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റി. പരിചരണത്തിലൂടെ അപകടനില തരണം ചെയ്തതായി മിനി ബാബു അറിയിച്ചു. 2 വയസ്സുള്ള പെൺകുട്ടി കൂടി  ദമ്പതികൾക്കുണ്ട്. കൂലിപ്പണി ചെയ്താണ് കുടുംബം ജീവിക്കുന്നത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com