ADVERTISEMENT

കാലടി∙ ശ്രീശങ്കര പാലത്തിൽ തുടർച്ചയായ രണ്ടാം ദിവസവും വാഹനാപകടം. പാലത്തിന്റെ മധ്യഭാഗത്ത് എതിർ ദിശയിൽ നിന്നു വരികയായിരുന്ന 2 കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 11മണിയോടെയായിരുന്നു അപകടം. ആർക്കും പരുക്കില്ല. ഇരു കാറുകളുടെയും മുൻഭാഗം ഭാഗികമായി തകർന്നു. ഒരു കാറിനെ മറികടന്നു അമിതവേഗത്തിൽ വന്ന ഓട്ടോറിക്ഷയെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് കാറുകൾ പരസ്പരം കൂട്ടിയിടിച്ചത്.

പൊലീസ് ക്രെയിൻ ഉപയോഗിച്ചു കാറുകൾ പാലത്തിൽ നിന്നു നീക്കി. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. രണ്ടു ദിവസം മുൻപ് പാലത്തിന്റെ കൈവരിയുടെ ഒരു ഭാഗം അജ്ഞാത വാഹനമിടിച്ചു തകർന്നിരുന്നു. ആ ഭാഗത്തു കൈവരി പുഴയിലേക്കു ചാ‍ഞ്ഞു നിൽക്കുകയാണ്.

പിഡബ്ല്യുഡി ഉദ്യോഗസ്ഥർ  നടപടി സ്വീകരിച്ചിട്ടില്ല. സാമൂഹിക സേവന സംഘടന കെയർ കാലടിയുടെ പ്രവർത്തകർ അപകടമുണ്ടായ സ്ഥലത്ത് കൈവരിയിൽ‍ ചുവന്ന റിബൺ കെട്ടി കാൽ നട യാത്രക്കാർക്ക് സുരക്ഷ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com