പാലത്തിന്റെ സ്പാനിനു കീഴിലെ ഭിത്തി തകർത്തു, കരിങ്കല്ലു കടത്തി

കുമ്പളങ്ങി - പെരുമ്പടപ്പ് പാലത്തിന്റെ ഒന്നാം സ്പാനിനു താഴെയുണ്ടായിരുന്ന കരിങ്കൽഭിത്തി നശിപ്പിച്ച നിലയിൽ.
SHARE

പെരുമ്പടപ്പ്∙ കുമ്പളങ്ങി-പെരുമ്പടപ്പ് പാലത്തിന്റെ പെരുമ്പടപ്പ് ഭാഗത്തെ ഒന്നാം സ്പാനിനു താഴെയുണ്ടായിരുന്ന കരിങ്കൽഭിത്തി നശിപ്പിച്ച നിലയിൽ.   അപ്രോച്ച് റോഡും പാലവുമായി ബന്ധിപ്പിക്കുന്ന സ്പാനിനു താഴെയുള്ള കരിങ്കൽഭിത്തിയാണു തകർന്ന നിലയിൽ കണ്ടത്. കരിങ്കല്ലുകൾ സാമൂഹികവിരുദ്ധർ കടത്തിക്കൊണ്ടു പോയെന്ന് നാട്ടുകാർ പറയുന്നു.  കല്ലുകൾ ഇളക്കി മാറ്റിയതു മൂലം ആ ഭാഗത്തെ മണ്ണും മണലും  കായലിലേക്ക് ഒലിച്ചു പോകുന്നു.

പാലത്തിനടിയിൽ നിന്ന് മണ്ണൊലിപ്പ് തുടർന്നാൽ അപ്രോച്ച്  റോഡിനു തകരാറുണ്ടാകുമെന്നു ജനം ആശങ്കപ്പെടുന്നു. കായലും കരയുമായി അതിരിടുന്ന ഭാഗത്തെ സംരക്ഷണ ഭിത്തിയും തകർന്നു കിടക്കുകയാണ്. അവിടെയുള്ള കരിങ്കല്ലുകളും കടത്തിക്കൊണ്ടുപോയ നിലയിലാണ്. ഒരു വർഷത്തിനിടയിലാണു കരിങ്കല്ലുകൾ ഇവിടെ നിന്ന് കടത്തിക്കൊണ്ടു പോയതെന്നു പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ernakulam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA