യോഗപ്പറമ്പ്– റെയിൽവേ സ്റ്റേഷൻ റോഡ് : സാധ്യത തെളിയുന്നു

കുമ്പളം യോഗപ്പറമ്പ്– റെയിൽവേ സ്റ്റേഷൻ റോഡിന്റെ സാധ്യതാപരിശോധനയ്ക്ക് സതേൺ റെയിൽവെ തിരുവനന്തപുരം ഡിവിഷൻ അഡീഷനൽ മാനേജൽ പി.ടി. ബെന്നി എത്തിയപ്പോൾ. കെ. ബാബു എംഎൽഎ, എൻ.പി. മുരളീധരൻ, ഷെറിൻ വർഗീസ്, ജോളി പൗവ്വത്തിൽ, എന്നിവർ സമീപം.
SHARE

കുമ്പളം ∙ ദീർഘകാല ആവശ്യമായ യോഗപ്പറമ്പ്– റെയിൽവേ സ്റ്റേഷൻ റോഡിന്റെ സാങ്കേതിക വശങ്ങൾ മനസ്സിലാക്കാനായി സതേൺ റെയിൽവെ തിരുവനന്തപുരം ഡിവിഷൻ അഡീഷനൽ ഡിവിഷനൽ മാനേജർ പി.ടി. ബെന്നി സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ ദിവസം ചെന്നൈ ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ വിവിധ റെയിൽവേ പദ്ധതികൾ സംബന്ധിച്ചു നടത്തിയ ഉന്നതതല അവലോകന യോഗത്തിൽ  ഹൈബി ഈഡൻ എംപി, റോഡിന്റെ സാധ്യതാ പഠനം സംബന്ധിച്ചു നിർദേശം വച്ചിരുന്നു. 

ഇതേത്തുടർന്നായിരുന്നു അഡീഷനൽ ഡിവിഷനൽ മാനേജരുടെ സന്ദർശനം. 200 മീറ്റർ റോഡ് സംബന്ധിച്ചാണ് റെയിൽവേ തടസ്സം. റോഡിന്റെ ഉടമസ്ഥാവകാശം റെയിൽവേക്ക് ആയിരിക്കുമെങ്കിലും നാട്ടുകാർക്ക് ഉപകാരപ്പെടുമെന്നതിനാൽ 10 വർഷത്തേക്ക് 'വേ ലെവി' അടിസ്ഥാനത്തിൽ അനുമതി നൽകാനാകുമെന്ന് അഡീഷനൽ ഡിവിഷനൽ മാനേജർ പറഞ്ഞു.

ചെന്നൈയിലെ ദക്ഷിണ റെയിൽവേ ആസ്ഥാനത്താണ് തീരുമാനം എടുക്കേണ്ടത്. ആവശ്യം ഉന്നയിച്ച് തിരുവനന്തപുരം ഡിവിഷനിൽ കുമ്പളം പഞ്ചായത്ത് കത്ത് നൽകുകയാണെങ്കിൽ മേൽനടപടികൾക്ക്  ചെന്നൈയിലേക്കു അയക്കാമെന്നും ഡിആർഡിഎം പറഞ്ഞു. ചെളിക്കുഴിയായ റോഡ് മുഴുവൻ നടന്നു കണ്ട ഡിആർഡിഎമ്മിന് കെ. ബാബു എംഎൽഎയും പ്രദേശത്തെ ദുരിതങ്ങൾ വിവരിച്ചു. ഫോണിലൂടെ ഹൈബി ഈഡൻ എംപിയും ബന്ധപ്പെട്ടു. 

ഡിസിസി സെക്രട്ടറി ഷെറിൻ വർഗീസ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി പൗവ്വത്തിൽ, കുമ്പളം പഞ്ചായത്ത് അംഗങ്ങളായ മിനി ഹെൻറി, സിമി ജോബി, കോൺഗ്രസ് കുമ്പളം മണ്ഡലം പ്രസിഡന്റ് എം.പി. മുരളീധരൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ernakulam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA