തേവരക്കാവ് ക്ഷേത്രത്തിലെ ഭണ്ഡാരം കവർന്നു

തൃപ്പൂണിത്തുറ തേവരക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന നിലയിൽ.
SHARE

തൃപ്പൂണിത്തുറ∙തേവരക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്നു മോഷണം. ക്ഷേത്ര മതിൽക്കെട്ടിനു സമീപത്തുള്ള ഭണ്ഡാരമാണു വ്യാഴം പുലർച്ചെ മോഷ്ടാവ് കുത്തി തുറന്നത്. മറ്റൊരു ഭണ്ഡാരം കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും  പൂട്ട് പൊളിക്കാൻ കഴിഞ്ഞില്ല. രാവിലെ ക്ഷേത്രത്തിൽ എത്തിയവരാണ് ഭണ്ഡാരം കുത്തിത്തുറന്നതായി കണ്ടത്. ഉടൻ ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിച്ചു. ഹിൽപാലസ് പൊലീസ് പരിശോധന നടത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ernakulam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA