കണ്ടെയ്നർ ലോറി മരത്തിലിടിച്ചു തകർന്നു

ഏലൂർ ഫാക്ട് അമോണിയ ഗേറ്റിനു മുന്നിൽ തണൽമരത്തിൽ ഇടിച്ചു തകർന്ന കണ്ടെയ്നർ ലോറി.
SHARE

ഏലൂർ ∙ ഫാക്ട‌് അമോണിയ ഗേറ്റിനു മുന്നിൽ കണ്ടെയ്നർ ലോറി മരത്തിലിടിച്ചു തകർന്നു. ന്യൂസ്പ്രിന്റ് കയറ്റിവന്ന ലോറിയാണ് വ‍ൃക്ഷശിഖരത്തിൽ ഇടിച്ചു തകർന്നത്. ഇടിയുടെ ആഘാതത്തിൽ തണൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞു റോഡിൽ വീണു ഗതാഗതം തടസ്സപ്പെട്ടു. കണ്ടെ്യനർ പൂർണമായും തകർന്നു. രാത്രി 7.30 നാണു സംഭവം. ആളപായമില്ല. അഗ്നിരക്ഷാസേനയെത്തി വൃക്ഷശിഖരം വെട്ടിമാറ്റി റോഡ് ഗതാഗതയോഗ്യമാക്കി. നഗരസഭാധ്യക്ഷൻ എ.ഡി.സുജിലും സ്ഥിരംസമിതി അധ്യക്ഷൻമാരും സ്ഥലത്തെത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ernakulam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA