കൊച്ചി∙ രാജ്യാഭിമാനം വാനോളമുയർത്തി, കന്നി സമുദ്ര പരീക്ഷണത്തിനായി കടൽ തൊട്ട് ഐഎൻഎസ് വിക്രാന്ത്. ഇന്ത്യയുടെ തദ്ദേശ നിർമിത പ്രഥമ വിമാന വാഹിനിക്കപ്പൽ (ഇൻഡിജിനസ് എയർക്രാഫ്റ്റ് കാരിയർ) ഇന്നലെ രാവിലെ ഒൻപതരയോടെയാണു സമുദ്ര പരീക്ഷണങ്ങൾക്കായി (സീ ട്രയൽസ്) തുറമുഖത്തു നിന്നു പുറപ്പെട്ടത്. കൊച്ചി ഷിപ്‌യാഡിൽ

കൊച്ചി∙ രാജ്യാഭിമാനം വാനോളമുയർത്തി, കന്നി സമുദ്ര പരീക്ഷണത്തിനായി കടൽ തൊട്ട് ഐഎൻഎസ് വിക്രാന്ത്. ഇന്ത്യയുടെ തദ്ദേശ നിർമിത പ്രഥമ വിമാന വാഹിനിക്കപ്പൽ (ഇൻഡിജിനസ് എയർക്രാഫ്റ്റ് കാരിയർ) ഇന്നലെ രാവിലെ ഒൻപതരയോടെയാണു സമുദ്ര പരീക്ഷണങ്ങൾക്കായി (സീ ട്രയൽസ്) തുറമുഖത്തു നിന്നു പുറപ്പെട്ടത്. കൊച്ചി ഷിപ്‌യാഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ രാജ്യാഭിമാനം വാനോളമുയർത്തി, കന്നി സമുദ്ര പരീക്ഷണത്തിനായി കടൽ തൊട്ട് ഐഎൻഎസ് വിക്രാന്ത്. ഇന്ത്യയുടെ തദ്ദേശ നിർമിത പ്രഥമ വിമാന വാഹിനിക്കപ്പൽ (ഇൻഡിജിനസ് എയർക്രാഫ്റ്റ് കാരിയർ) ഇന്നലെ രാവിലെ ഒൻപതരയോടെയാണു സമുദ്ര പരീക്ഷണങ്ങൾക്കായി (സീ ട്രയൽസ്) തുറമുഖത്തു നിന്നു പുറപ്പെട്ടത്. കൊച്ചി ഷിപ്‌യാഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ രാജ്യാഭിമാനം വാനോളമുയർത്തി, കന്നി സമുദ്ര പരീക്ഷണത്തിനായി കടൽ തൊട്ട് ഐഎൻഎസ് വിക്രാന്ത്. ഇന്ത്യയുടെ തദ്ദേശ നിർമിത പ്രഥമ വിമാന വാഹിനിക്കപ്പൽ (ഇൻഡിജിനസ് എയർക്രാഫ്റ്റ് കാരിയർ) ഇന്നലെ രാവിലെ ഒൻപതരയോടെയാണു സമുദ്ര പരീക്ഷണങ്ങൾക്കായി (സീ ട്രയൽസ്) തുറമുഖത്തു നിന്നു പുറപ്പെട്ടത്. കൊച്ചി ഷിപ്‌യാഡിൽ നിർമാണം ഭൂരിഭാഗവും പൂർത്തിയാക്കിയ കപ്പൽ 6 ദിവസം പരീക്ഷണങ്ങൾക്കായി ഉൾക്കടലിൽ തുടരും.

വരും വർഷം രാജ്യം സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷിക്കുമ്പോൾ വിക്രാന്ത് കമ്മിഷൻ ചെയ്യുമെന്നാണു പ്രതിരോധ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.ഓഗസ്റ്റ‌ിനു മുൻപു എല്ലാ പരീക്ഷണങ്ങളും പൂർത്തിയായി കപ്പൽ കമ്മിഷൻ ചെയ്യാനാകുമെന്നാണു പ്രതീക്ഷ. ബേസിൻ ട്രയൽസ് പൂർത്തിയാക്കി കപ്പൽ സമുദ്രപരീക്ഷണത്തിനു തയാറായ വിവരം കഴിഞ്ഞ മാസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ദക്ഷിണ നാവിക കമാൻഡ് സന്ദർശന വേളയിലാണു നാവികസേന ഔദ്യോഗികമായി പുറത്തുവിട്ടത്. സന്ദർശനത്തിനിടെ രാജ്നാഥ് സിങ് നിർമാണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു.

കപ്പലിന്റെ പ്രൊപ്പൽഷൻ പ്ലാന്റുകളുടെ പ്രവർത്തനം, കപ്പലിന്റെ പള്ളയിലെ (ഹൾ) വിവിധ ഉപകരണങ്ങളുടെ പ്രവർത്തനം എന്നിവയാണ് ഈ ഘട്ടത്തിൽ പരീക്ഷണ നിരീക്ഷണങ്ങൾക്കു വിധേയമാക്കുക. വിവിധ നാവിഗേഷൻ, കമ്യൂണിക്കേഷൻ ഉപകരണങ്ങളുടെ ശേഷിയും കൃത്യതയും പരിശോധനാവിധേയമാകും പരീക്ഷണങ്ങൾ വിജയം കണ്ടാൽ പിന്നീട് ആയുധങ്ങളുൾപ്പെടെ ഘടിപ്പിക്കും. നാവികസേനയുടെ അഞ്ഞൂറും കൊച്ചി ഷിപ്‌യാഡിലെ എഴുനൂറും ഉൾപ്പെടെ 1200 അംഗ ക്രൂ നിലവിൽ കപ്പലിലുണ്ട്. വിക്രാന്ത് കമ്മിഷൻ ചെയ്യുന്നതോടെ ഇന്ത്യ തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പൽ രൂപകൽപന ചെയ്തു നിർമിക്കാൻ ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടും.

കടലിലെ ചെറുനഗരം

ഒഴുകുന്ന ചെറുനഗരം എന്നു വിശേഷിപ്പിക്കാം വിക്രാന്തിനെ. കപ്പലിന്റെ ഫ്ലൈറ്റ് ഡെക്കിനു മാത്രം രണ്ടു ഫുട്ബോൾ ഗ്രൗണ്ടിനു തുല്യമായ വലുപ്പം. വലുപ്പത്തിനൊത്ത കരുത്തു കപ്പലിനു പകരുന്നത് ഇതു വരെ രാജ്യത്തു നിർമിക്കപ്പെട്ട ഏതൊരു യുദ്ധക്കപ്പലിലും ഘടിപ്പിച്ചിട്ടുള്ളതിനേക്കാൾ നൂതനമായ കംബൈൻഡ് ഗ്യാസ് ആൻഡ് ഗ്യാസ് പ്രൊപ്പൽഷൻ സംവിധാനമാണ്. 262 മീറ്റർ നീളവും 62 മീറ്റർ വീതിയും സൂപ്പർ സ്ട്രക്ചർ ഉൾപ്പെടെ 59 മീറ്റർ ഉയരവും കപ്പലിനുണ്ട്. 14 ഡെക്കുകളാണു കപ്പലിൽ. 40,000 ടൺ ആണു ഭാരവാഹക ശേഷി.

സൂപ്പർ സ്ട്രക്ചറിൽ അഞ്ചെണ്ണം ഉൾപ്പെടെ 14 ഡെക്കുകളിലുമായി 2,300 കംപാർട്മെന്റുകൾ. 1700 പേർ വരുന്ന ക്രൂവിനായി രൂപകൽപന ചെയ്ത കംപാർട്മെന്റുകളിൽ വനിതാ ഓഫിസർമാർക്കു വേണ്ടി പ്രത്യേക ക്യാബിനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരേ സമയം 10 ഹെലികോപ്റ്ററുകളെയും 20 യുദ്ധ വിമാനങ്ങളെയും വഹിക്കാൻ കഴിയുന്ന വിക്രാന്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 28 നോട്ടിക്കൽ മൈലാണ്. 18 നോട്ടിക്കൽ മൈൽ ക്രൂയിസിങ് വേഗതയും 7,500 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിക്കാനുള്ള ശേഷിയും ഉണ്ട്.

അലകളിൽ അഭിമാന വാഹിനി

രാജ്യത്തിന്റെ അഭിമാന വാഹിനി ഐഎൻഎസ് വിക്രാന്തിന്റെ ആദ്യ സമുദ്രയാത്ര രാജകീയം. ആകാശത്തു വട്ടമിട്ടു പറന്ന നാവിക സേനാ ഹെലികോപ്റ്ററുകളും ഇരുവശത്തും നിരന്ന ചെറു യാനങ്ങളും കപ്പലിന് അകമ്പടിയേകിയത് കപ്പൽപ്പടയുടെ യാത്രയുടെ ചെറുപതിപ്പായി. കപ്പലിന്റെ ഡെക്കിൽ യൂണിഫോംധാരികളായ നാവിക സേനാ ഉദ്യോഗസ്ഥരും നിരന്നു. ടഗുകൾ ഉപയോഗിച്ചു കെട്ടിവലിച്ചാണു പടുകൂറ്റൻ കപ്പലിനെ അഴിമുഖത്തേക്കു നീക്കിയത്. കടലിൽ നിർദിഷ്ട ദൂരം പിന്നിട്ടതോടെ ഇവ മടങ്ങി.

കൊച്ചി അഴിമുഖത്തു കൂടിയുള്ള കപ്പലിന്റെ യാത്ര കായലിന്റെ ഇരുകരകളെയും ആവേശത്തിലാഴ്ത്തി. കപ്പൽ സമുദ്രപരീക്ഷണങ്ങൾക്കായി കൊച്ചി വിടുന്ന വിവരം അവസാന നിമിഷം വരെയും അതീവരഹസ്യമായാണു നാവിക സേന സൂക്ഷിച്ചത്. എന്നാൽ, രാവിലെ ഒൻപതരയോടെ കൊച്ചി ഷിപ്‌യാഡിൽ നിന്നുള്ള യാത്ര ആരംഭിച്ചതോടെ കായലിന്റെ ഇരുകരകളിലും ആളെണ്ണമേറി. കപ്പലിന്റെ ആദ്യയാത്ര പകർത്താൻ മൊബൈൽ ക്യാമറകളും നിരന്നു.

കടൽയാത്രയ്ക്കു പുറപ്പെട്ട കപ്പലിലുള്ള ഉദ്യോഗസ്ഥരുടെയും ഷിപ്‌യാഡ് ജീവനക്കാരുടെയും ബന്ധുക്കളും യാത്രാമംഗളം നേരാൻ കരയിലുണ്ടായിരുന്നു.  നാവികസേനയുടെ തന്ത്രപ്രധാന ‘ആസ്തിയാണ്’ (അസറ്റ്) വിക്രാന്ത് എന്നതിനാൽ നാവികസേന കടലിലും കരയിലും ആകാശത്തും നിരീക്ഷണവും സുരക്ഷയും ശക്തമാക്കിയിരുന്നു. കരയിൽ നേവൽ പൊലീസ് റോന്തു ചുറ്റി. ഡ്രോണുകളുടെ സാന്നിധ്യം അറിയാനുള്ള ഉപകരണങ്ങളും സജ്ജമാക്കിയിരുന്നു. സമുദ്ര പരീക്ഷണം നടക്കുന്ന ആറു ദിവസവും നാവിക സേനയുടെ ചെറു യുദ്ധക്കപ്പലുകൾ വിക്രാന്തിനു സുരക്ഷയൊരുക്കും.

വിമാന വാഹിനികൾ ലോകത്താകെ: 

14 രാജ്യങ്ങളുടേതായി 45
ഐഎൻഎസ് വിക്രാന്ത് (ഇൻഡിജിനസ് എയർക്രാഫ്റ്റ് കാരിയർ (ഐഎസി–1)

പ്രത്യേകതകൾ

∙ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനി പടക്കപ്പൽ
∙ഇന്ത്യ നിർമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പടക്കപ്പൽ
∙തദ്ദേശീയ രൂപകൽപന (ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ)

നിർമാണം

∙ചെലവ് ഏകദേശം 23,000 കോടി
∙20,000 ടൺ ഉരുക്ക് (ഉൽപാദനം തദ്ദേശീയം)
∙യന്ത്ര ഭാഗങ്ങളുടെ 70 ശതമാനവും ഉപകരണങ്ങളുടെ 80 ശതമാനവും തദ്ദേശീയ നിർമാണം
∙ഗ്യാസ് ടർബൈനുകൾ (യുഎസ് നിർമിതം–സംയോജിപ്പിച്ചത് എച്ച്എഎൽ)
∙പൊതു സ്വകാര്യ മേഖലകളിലെ ഇരുനൂറോളം കമ്പനികൾ നിർമാണത്തിൽ സഹകരിച്ചു

ആയുധങ്ങൾ

∙ബറാക് 8 (ബറാക് എൽആർ സാം): ഇന്ത്യ ഇസ്രയേൽ സർഫസ് ടു എയർ മിസൈൽ (യുദ്ധവിമാനം, ഹെലികോപ്റ്റർ, കപ്പൽവേധ മിസൈൽ, ബാലിസ്റ്റിക് മിസൈൽ, ക്രൂസ് മിസൈൽ തുടങ്ങി ആകാശത്തു നിന്നുള്ള ഏതാക്രമണത്തെയും തടയാൻ പര്യാപ്തം)
∙എകെ–630 (റഷ്യൻ നിർമിത ഫുൾ ഓട്ടമാറ്റിക് പീരങ്കി): റഡ‌ാർ നിയന്ത്രിതം, വിമാനവേധ മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണമുൾപ്പെടെ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കാനുള്ള സംവിധാനം.