ADVERTISEMENT

കൊച്ചി∙ വിക്രാന്തിനു പിന്നാലെ കൊച്ചിൻ ഷിപ്‌യാഡിനു രണ്ടാമതൊരു വിമാനവാഹിനിയുടെ നിർമാണക്കരാർ കൂടി ലഭിക്കാൻ സാധ്യത തെളിയുന്നു. വിക്രാന്തിന്റെ നിർമാണവും ബേസിൻ, സമുദ്ര പരീക്ഷണങ്ങളും വിജയം കണ്ടതോടെയാണിത്. കേന്ദ്ര സർക്കാർ ഇതിനോടകം കപ്പൽശാലയുമായി ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ആരംഭിച്ചിട്ടുള്ളതായാണു സൂചന.

ഐഎൻഎൻ വിക്രാന്തിന്റെ നിർമാണം കോവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ അൽപം നീണ്ടു പോയെങ്കിലും വീണ്ടുമൊരു വിമാനവാഹിനിയുടെ നിർമാണം 7 വർഷം കൊണ്ടു പൂർത്തിയാക്കാനാകുമെന്ന ആത്മവിശ്വാസം ഷിപ്‌യാഡിനുണ്ട്. 2000 കോടി ചെലവിൽ കപ്പൽശാലയിൽ നിർമാണം പുരോഗമിക്കുന്ന കൂറ്റൻ ഡ്രൈ ഡോക്ക് 2023ൽ പൂർത്തിയാകും. ഇതു പ്രവർത്തനസജ്ജമാകുന്നതോടെ മദർ വെസലുകളുൾപ്പെടെയുള്ളവയുടെ നിർമാണത്തിനു വേഗമേറും.

പുതിയ കരാറുകൾ ലഭിക്കാൻ ഈ സംവിധാനവും കൊച്ചി കപ്പൽശാലയ്ക്കു മുതൽക്കൂട്ടാകും. സമുദ്ര സുരക്ഷയും നിരീക്ഷണവും ശക്തമാക്കുന്നതിൽ ഊന്നിയുള്ള പ്രതിരോധതന്ത്രങ്ങൾക്കു രാജ്യം രൂപം നൽകുന്ന സാഹചര്യത്തിൽ രണ്ടാം വിമാനവാഹിനിയുടെയും മറ്റു ചില ചെറു യുദ്ധക്കപ്പലുകളുടെയും കരാർ ഏറെ വൈകാതെ ഷിപ്‌യാഡിനെത്തേടി എത്താനാണു സാധ്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com