ADVERTISEMENT

കൊച്ചി∙ ആഴ്ചകൾക്കു മുൻപ് ചേട്ടന്മാരും ചേച്ചിമാരും അനുഭവിച്ച സന്തോഷം തങ്ങൾക്ക് അനുഭവിക്കാൻ കാത്തിരിക്കേണ്ടി വന്ന പരിഭവം മാത്രമേ ഇന്നലെ കോളജിൽ എത്തിയ ഒന്ന്, രണ്ട് വർഷ ബിരുദ വിദ്യാർഥികൾക്ക് ഉണ്ടായിരുന്നുള്ളൂ. കോവിഡ് കാലത്ത് അടച്ച കോളജുകളിൽ പിജി, മൂന്നാം വർഷ ബിരുദ വിദ്യാർഥികൾക്ക് ക്ലാസ് ആരംഭിച്ച് നാലാമത്തെ ആഴ്ചയാണ് മറ്റു വിദ്യാർഥികൾക്ക് ഇന്നലെ ക്ലാസ് തുടങ്ങിയത്. കോളജിൽ ചേർന്നെങ്കിലും ചുരുക്കം ദിവസം മാത്രം ക്യാംപസ് ജീവിതം അനുഭവിച്ചവരാണ് രണ്ടാം വർഷക്കാരെങ്കിൽ ഇന്നലെയാണ് ഒന്നാം വർഷക്കാർ ആദ്യമായി റഗുലർ ക്ലാസിലെത്തിയത്. 

ബിരുദാനന്തര ബിരുദം ഒന്നാം വർഷക്കാർക്കും ഇന്നലെ റഗുലർ ക്ലാസുകൾ ആരംഭിച്ചു. രാവിലെ ഒൻപതിന് തന്നെ വിദ്യാർഥികൾ ഭൂരിഭാഗവും കോളജുകളിൽ എത്തിത്തുടങ്ങിയിരുന്നു. ക്ലാസുകൾ തുടങ്ങുന്നതോടനുബന്ധിച്ച് വിദ്യാർഥി സംഘടനകളും ഇന്നലെ ക്യാംപസുകളിൽ സജീവമായിരുന്നു. വിദ്യാർഥികൾ ക്ലാസിലും പുറത്തും മാസ്ക് ധരിക്കുന്നുണ്ടെന്നും സാനിറ്റൈസർ ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ട ചുമതല കോളജ് അധികൃതർക്കാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com