ADVERTISEMENT

കുറുപ്പംപടി ∙ മുടക്കുഴ പഞ്ചായത്തിലെ ഇളമ്പകപ്പിള്ളി  കണിച്ചുപറമ്പ് കോളനിയിൽ  മണ്ണിടിഞ്ഞു ദുരിതത്തിലായ 2 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ച് വീടു നിർമിച്ചു നൽകാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ അറിയിച്ചു. മണ്ണിടിഞ്ഞ സ്ഥലങ്ങൾ  ജനപ്രതിനിധികൾ സന്ദർശിച്ചു. മൈനിങ് ആൻഡ്  ജിയോളജി വകുപ്പ് സ്ഥലപരിശോധന നടത്തണമെന്നു പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇടിഞ്ഞ ഭാഗത്തുള്ള മണ്ണു  നീക്കം ചെയ്തു നിലവിലുള്ള 2  വീട്ടുകാരെ മാറ്റി താമസിപ്പിക്കും. ഈ ഭാഗത്ത് നിലമൊരുക്കി  പഞ്ചായത്ത് അല്ലെങ്കിൽ  ബ്ലോക്ക് പഞ്ചായത്ത് വഴി  ലൈഫ് ഭവനപദ്ധതി പ്രകാരം പിന്നീട് വീടുകൾ പണിതു കൊടുക്കാനാണ് ആലോചിക്കുന്നതെന്നു പ്രസിഡന്റ് അറിയിച്ചു. 

25 അടിയോളം ഉയരമുള്ള കുന്നാണു  ഭീഷണിയായിരിക്കുന്നത്. കുന്നിന്റെ മുകളിൽ 2 വീടുകളും , കുന്നിന്റെ വശങ്ങളിലായി 13 വീടുകളുമുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയിൽ കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയും ഭൂമിയിൽ  വിള്ളൽ വീഴുകയും ചെയ്തു. ഇതോടെയാണ് 2 വീടുകൾ ഭീഷണിയിലായത്.  പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോസ്.എ.പോൾ .കെ.ജെ. മാത്യു ,രജിത ജയ്മോൻ മുടക്കുഴ സഹകരണ ബാങ്ക് പ്രസിഡന്റ് ജോഷി തോമസ്,  എൻ.പി.ശിവദാസ് എന്നിവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com