ADVERTISEMENT

കൊച്ചി∙ രാജ്യത്തിന്റെ സാമ്പത്തികനയങ്ങളും നിർദേശങ്ങളും സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാനാകണം എന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇത്തരത്തിൽ സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തുന്നതിനുള്ള കൂട്ടായ ശ്രമങ്ങൾക്കു ചുക്കാൻ പിടിക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കു കഴിയും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) കൊച്ചി ചാപ്റ്റർ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

സാമ്പത്തിക മേഖലയിൽ സാങ്കേതികവിദ്യാ വികസനം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും കാലഘട്ടത്തിനനുസൃതമായ കഴിവുകൾ ആർജിക്കാൻ നിരന്തര ശ്രമമുണ്ടാകണം. തൊഴിൽപരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റുമാർ ശ്രദ്ധിക്കണം എന്നും ഉപരാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കു കഴിയുമെന്നു ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഈ തൊഴിൽമേഖലയുടെ തിളക്കം നഷ്ടപ്പെടുത്തുന്ന അവസ്ഥയുണ്ടാകരുത്. സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനമാണു രാജ്യം ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി പി.രാജീവ്, എംപിമാരായ തോമസ് ചാഴികാടൻ, ഹൈബി ഈഡൻ, കൊച്ചി മേയർ എം.അനിൽകുമാർ, ഐസിഎഐ പ്രസിഡന്റ് നിഹാർ എൻ.ജംബുസാരിയ, സെൻട്രൽ കൗൺസിൽ അംഗം ബാബു ഏബ്രഹാം കള്ളിവയലിൽ,ലുലു ഗ്രൂപ്പ് സിഎംഡി എം.എ. യൂസഫലി എറണാകുളം ബ്രാഞ്ച് െചയർമാൻ രഞ്ജിത്ത് ആർ.വാരിയർ എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com