ADVERTISEMENT

കാക്കനാട്∙ പുതുക്കിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കരയിൽ 1,94,646 വോട്ടർമാരുണ്ട്. ജില്ലയിൽ 14 നിയമസഭ മണ്ഡലങ്ങളിലായി 26,46,785 വോട്ടർമാരാണ് പുതിയ പട്ടികയിലുള്ളത്. മുൻ പട്ടികയിൽ 26,49,168 വോട്ടർമാരുണ്ടായിരുന്നു.  നിലവിലുണ്ടായിരുന്ന വോട്ടർമാരുടെ എണ്ണത്തേക്കാൾ 2,383 വോട്ടർമാർ കുറവാണ് പുതിയ പട്ടികയിൽ.

പുരുഷ വോട്ടർമാരേക്കാൾ 59,145 സ്ത്രീ വോട്ടർമാരാണ് കൂടുതൽ. ഇരട്ടിപ്പും സ്ഥലത്തില്ലാത്തവരുടെയും മരണമടഞ്ഞവരുടെയും പേരുകളും ഒഴിവാക്കിയതോടെയാണ് എണ്ണം കുറഞ്ഞത്. ഈ വർഷം ജനുവരി ഒന്നിന് 18 തികഞ്ഞവരെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ പട്ടിക പുറത്തിറക്കിയത്. 1,94,382 വോട്ടർമാർ നിലവിലുണ്ടായിരുന്ന തൃക്കാക്കര മണ്ഡലത്തിലെ പുതിയ പട്ടികയിൽ 264 വോട്ടർമാരാണ് കൂടുതലായുള്ളത്.

പുതിയ പട്ടിക പ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാർ തൃപ്പൂണിത്തുറയിലാണ് 2,12,053. കുറവ് വോട്ടർമാർ എറണാകുളം മണ്ഡലത്തിൽ 1,64,639. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുൻപു വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അവസരമുണ്ടാകും. പുതിയ വോട്ടർ പട്ടികയുടെ കോപ്പി അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് സൗജന്യമായി നൽകും. 

ഓരോ മണ്ഡലത്തിലും  വോട്ടർമാരുടെ എണ്ണം

തൃപ്പൂണിത്തുറ: 2,12,053
എറണാകുളം: 1,64,639
പെരുമ്പാവൂർ: 1,84,089
അങ്കമാലി: 1,78,388

ആലുവ: 1,97,029
കളമശേരി:‌ 2,02,262
പറവൂർ: 2,01,866
വൈപ്പിൻ: 1,72,490
കൊച്ചി: 1,82,556

കുന്നത്തുനാട്: 1,83,933
പിറവം: 2,09,872
മൂവാറ്റുപുഴ: 1,90,653
കോതമംഗലം: 1,72,309
തൃക്കാക്കര 1,94,646

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com