യേശുദാസിന്റെ ജന്മദിനം ആഘോഷിച്ച് സുഹൃത്തുക്കൾ

ernakulam-celebration
ഗായകൻ യേശുദാസിന്റെ ജന്മദിനാഘോഷം ഫോർട്ട്കൊച്ചിയിൽ നടൻ നാദിർഷ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. കലാഭവൻ ഹനീഫ്, ഷൈനി മാത്യു, കെ.എം.റിയാദ്, സി.എ.നാസർ, ഗായകൻ അഫ്സൽ, കെ.ജെ.മാക്സി എംഎൽഎ, കെ.ബി.ജബ്ബാർ, മുഹമ്മദ് അഷ്റഫ് തുടങ്ങിയവർ സമീപം.
SHARE

ഫോർട്ട്കൊച്ചി∙ സുഹൃത്തുക്കളും സഹപ്രവർത്തകരും ഒത്തു കൂടി കേക്ക് മുറിച്ച് യേശുദാസിന്റെ ജന്മ ദിനാഘോഷം. ഹൗസ് ഓഫ് യേശുദാസ് എന്ന അദ്ദേഹത്തിന്റെ പഴയ തറവാട്ടു വീട്ടിൽ നടനും സംവിധായകനുമായ നാദിർഷ കേക്ക് മുറിച്ച് മധുരം വിളമ്പി. യേശുദാസിന്റെ കൂടെ മകനെ നിർത്തി ഒരു ഫോട്ടോ എടുപ്പിക്കണമെന്നത് പിതാവിന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും പിന്നീട് താൻ സംഗീതം നൽകിയ 3 ഗാനങ്ങൾ യേശുദാസ് പാടാൻ ഇടയായത് വലിയ സൗഭാഗ്യമായി കരുതുന്നതായും നാദിർഷ പറഞ്ഞു. കെ.ജെ.മാക്സി എംഎൽഎ, ഗായകൻ അഫ്സൽ, കലാഭവൻ ഹനീഫ്, കെ.എം.റിയാദ്, ഷൈനി മാത്യു, സി.എ.നാസർ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ernakulam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA