കോതമംഗലത്തും മൂവാറ്റുപുഴയിലും ഫുട്ബോൾ വിരുന്ന്

ernakulam-trophy
എംജി സർവകലാശാല ഫുട്ബോൾ ടീം സഹ പരിശീലകൻ ഹാരി ബെന്നി, മുഖ്യ പരിശീലകൻ മിൽട്ടൻ ആന്റണി എന്നിവർ ദക്ഷിണമേഖല അന്തർ സർവകലാശാല ട്രോഫിയുമായി.
SHARE

കോതമംഗലം ∙ ദക്ഷിണ മേഖലയ്ക്കു ശേഷം അഖിലേന്ത്യാ അന്തർ സർവകലാശാലാ ഫുട്ബോളിന്റെ വിരുന്ന് കോതമംഗലത്തും മൂവാറ്റുപുഴയിലും. അഖിലേന്ത്യാ ചാംപ്യൻഷിപ്പ് ഇന്നു 4ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഡോ. ബിജു തോമസ് അധ്യക്ഷത വഹിക്കും.

പങ്കെടുക്കുന്ന 16 ടീമുകൾ

ദക്ഷിണ മേഖല: കോട്ടയം എംജി, കേരള, കാലിക്കറ്റ്, ചെന്നൈ എസ്ആർഎം. ഉത്തര മേഖല: പഞ്ചാബി, സന്ത്ഭാഗ് സിങ് സർവകലാശാല, പഞ്ചാബ്, ഗുരുനാനാക് ദേവ്. പൂർവ മേഖല: സമ്പൽപൂർ, അഡമസ്, കൽക്കട്ട, സിഡോ കാനു മുർമു പശ്ചിമ മേഖല: സാവിത്രിഭായ് ഭുലെ സർവകലാശാല, റാണി ദുർഗാവതി, സന്ത് ഗ‍ഡ്ജ് ബാബ, യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാൻ.

കിരീട തുടർച്ചയ്ക്കായി മിൽട്ടനും ഹാരിയും

27 വർഷത്തെ മോഹത്തിന്റെ പൂച്ചെണ്ടുകളാണ് മിൽട്ടൻ ആന്റണിക്കും പ്രഫ. ഹാരി ബെന്നിക്കും ആരാധകർ അർപ്പിക്കുന്നത്. ദക്ഷിണ മേഖലാ അന്തർ സർവകലാശാലാ ഫുട്ബോളിൽ എംജി സർവകലാശാലയെ 27 വർഷത്തിനുശേഷം കിരീടത്തിലേക്കു നയിച്ചത് മിൽട്ടനും ഹാരിയും ചേർന്ന്. മിൽട്ടൻ മുഖ്യപരിശീലകൻ, ഹാരി സഹപരിശീലകൻ. കൊച്ചി സ്വദേശി മിൽട്ടൻ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എഎഫ്സി) ‘എ’ ലൈസൻസുള്ള കോച്ചാണ്. നേവിയിൽ ആയിരിക്കെ സർവീസസിന്റെ താരമായിരുന്നു. 

ഇക്കഴിഞ്ഞ സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങൾക്ക് ലക്ഷദ്വീപ് ടീമിനെ പരിശീലിപ്പിച്ചു. കേരള ടീമിന്റെ സഹപരിശീലകനായിരുന്നു. മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ, എംഫിൽ എന്നിവയുള്ള ഹാരി മാർ അത്തനേഷ്യസ് കോളജ് കായികവിഭാഗം മേധാവിയാണ്. എഎഫ്സി ‘സി’ ലൈസൻസുണ്ട്. എഎഫ്സിയുടെ ഗോൾ കീപ്പിങ് കോച്ച് ലൈസൻസുമുണ്ട്. 2016ൽ സന്തോഷ് ട്രോഫി കളിച്ച കേരളത്തിന്റെ സഹപരിശീലകനും ആയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ernakulam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA