ADVERTISEMENT

മൂവാറ്റുപുഴ∙ കൊലപാതക കേസുകളിൽ ഉൾപ്പെടെ ശിക്ഷിക്കപ്പെട്ട ജയിലിൽ കഴിഞ്ഞിരുന്ന പ്രതികളെ പരോളിനു പുറത്തിറക്കി സിപിഎം സംസ്ഥാനത്ത് കലാപം അഴിച്ചു വിടുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംസ്ഥാനത്തെയും ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാൻ സിപിഎം ആസൂത്രിതമായ ആക്രമണങ്ങൾ സംസ്ഥാനത്തൊട്ടാകെ നടത്തുന്നതിന്റെ ഭാഗമായാണ് മൂവാറ്റുപുഴയിലും സംഘർഷം സൃഷ്ടിച്ചതെന്നും അദ്ദേഹം ആരോപിച്ചു. 

സംഘർഷത്തിൽ പരുക്കേറ്റ കോൺഗ്രസ് പ്രവർത്തകരെയും, ആക്രമണത്തിൽ തകർന്ന എംഎൽഎ ഓഫിസും സന്ദർശിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കോൺഗ്രസ് പ്രവർത്തകർക്കു ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കാൻ കഴിയാത്ത അന്തരീക്ഷം സിപിഎം സൃഷ്ടിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ഇതിനെതിരെ ജനാധിപത്യപരമായ രീതിയിലും, ആത്മരക്ഷാർത്ഥം പ്രതിരോധം തീർക്കേണ്ടി വരുമെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com