ADVERTISEMENT

കൊച്ചി ∙ മാർച്ച് 1 മുതൽ 4വരെ എറണാകുളത്തു നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനു വ്യത്യസ്തമായ പ്രചാരണ പരിപാടികൾ. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിനു മുൻപിലെ മണിമാളികയുടെ 20 അടി ഉയരമുള്ള ചെറു പതിപ്പ് കഴിഞ്ഞ ദിവസം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ നടന്ന വിവിധ മുന്നേറ്റങ്ങളുടെ ആവിഷ്കാരമാണു വൈപ്പിനിലെ പ്രചാരണത്തെ ശ്രദ്ധേയമാക്കുന്നത്. 37വർഷത്തിനു ശേഷം എത്തുന്ന സംസ്ഥാന സമ്മേളനം വേറിട്ട അനുഭവമാക്കാനുള്ള ഒരുക്കത്തിലാണു സംഘാടക സമിതി.

ഇൗ മാസം 31 നകം ജില്ലയിൽ 3130 ബ്രാഞ്ച് കമ്മിറ്റികളിലും സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫിസ് ആയി സ്മൃതി മണ്ഡപങ്ങൾ ഉയരും. മുറികൾ വാടകയ്ക്കെടുത്താവരുത് ഇത് എന്നു നിർദേശിച്ചിട്ടുണ്ട്. മുള, ഓല, പനയോല തുടങ്ങിയ വസ്തുക്കൾ കൊണ്ടു വച്ചു കെട്ടിയതാവണം. അതതു പ്രദേശത്തെ ആദ്യകാല പാർട്ടി പ്രവർത്തകരുടെ പേരിലാവും ഇൗ കുടീരങ്ങൾ അറിയപ്പെടുക. 20 നു മുൻപു ചുവരെഴുത്തുകൾ പൂർത്തിയാക്കും. ഒരു ബ്രാഞ്ചിൽ 10 ചുവരെഴുത്തെങ്കിലും വേണമെന്നാണു നിർദേശം. ജില്ലയുടെ സമര ചരിത്രം പ്രതിപാദിക്കുന്ന സുവനീർ പണിപ്പുരയിലാണ്. സമ്മേളനത്തിന് ആശംസയർപ്പിച്ചു പ്രമുഖരായ 100 പേരുടെ വിഡിയോ തയാറാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇതു പുറത്തിറക്കും. 10 അംഗ നവ മാധ്യമ കമ്മിറ്റി പ്രചാരണത്തിനു പ്രവർത്തിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com