ADVERTISEMENT

പിറവം∙ മൂന്നു പതിറ്റാണ്ടായി ടൗണിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിന്റെ പ്രവർത്തനം  സപ്ലൈകോ നിർത്താനൊരുങ്ങുന്നു. പാലത്തിനു സമീപം ആരംഭിച്ച  സപ്ലൈകോ സബർബെൻ മാളിൽ സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉപയോക്താക്കളെ വലയ്ക്കുന്ന പരിഷ്കാരം  നടപ്പാക്കാൻ ഒരുങ്ങുന്നത്. ഇൗ മാസം 31 നു മുൻപ് ടൗൺ സൂപ്പർ മാർക്കറ്റിന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു റീജനൽ ഓഫിസറുടെ കത്ത് കഴിഞ്ഞ ദിവസം ഡിപ്പോ മാനേജർക്കു ലഭിച്ചു. 

പാമ്പാക്കുട പഞ്ചായത്തിൽ സപ്ലൈകോയുടെ 3 സൂപ്പർ മാർക്കറ്റുകളും രാമമംഗലത്ത് 2 സൂപ്പർ മാർക്കറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യം  പരിഗണിക്കാതെ  ജനസാന്ദ്രത ഏറിയ പിറവത്ത് സൂപ്പർ മാർക്കറ്റ് നിർത്തലാക്കുന്നതു  പ്രതിസന്ധിക്കിടയാക്കും. 1988 ലാണ് പിറവത്ത് സപ്ലൈകോ മാവേലി സ്റ്റോർ ആരംഭിക്കുന്നത്. പ്രവർത്തനമികവ് പരിഗണിച്ചു പിന്നീടു ലാഭം മാർക്കറ്റ്, പീപ്പിൾസ് ബസാർ പദവികൾ പിന്നിട്ടാണു സൂപ്പർ മാർക്കറ്റ് ആയി ഉയർത്തിയത്.

വിറ്റുവരവിൽ റീജന‌ിൽ മുൻ നിരയിൽ പ്രവർത്തിച്ചിരുന്ന ഡിപ്പോ ആണിത്. സ്കൂളുകളിലേക്കുള്ള അരി വിതരണം, ബിപിഎൽ കിറ്റ് വിതരണം ഉൾപ്പെടെ സപ്ലൈകോ നടത്തുന്ന വിവിധ ക്ഷേമപ്രവർത്തനങ്ങളും ടൗണിലെ ഡിപ്പോ കേന്ദ്രീകരിച്ചാണു നടത്തുന്നത്. സബർബെൻ മാളിൽ മാത്രമായി സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നതോടെ ഇതുൾപ്പെടെ ഒട്ടേറെ കാര്യങ്ങളിൽ പ്രതിസന്ധി രൂപപ്പെടും. ടൗൺ സൂപ്പർമാർക്കറ്റ് നിർത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com