ADVERTISEMENT
കളമശേരി ∙ എടയാർ സബ്സ്റ്റേഷനിലേക്കു കളമശേരി സബ്സ്റ്റേഷനിൽ നിന്നു സ്ഥാപിച്ചിട്ടുള്ള 110 കെവി ലൈൻ പൊട്ടിവീണു. രാത്രി 8.45നാണു സംഭവം. പാതാളത്തു കണ്ടെയ്നർ ഫ്രെയിറ്റ് സ്റ്റേഷനു സമീപത്താണ് ലൈൻ പൊട്ടി വീണത്. വീടുകൾക്കു മുകളിലാണ് ലൈൻ പൊട്ടിവീണത്. ഹിൻഡാൽകോ സ്റ്റാഫ് ക്വാർട്ടേഴ്സിനു സമീപം പ്രൊട്ടക്‌ഷൻ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചു. വലിയ ശബ്ദവും മിന്നലും ഉണ്ടായെന്നു നാട്ടുകാർ പറഞ്ഞു. നോർത്ത് കളമശേരി, പാതാളം മേഖലകളിൽ വൈദ്യുതി മുടങ്ങി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com