ADVERTISEMENT

മൂവാറ്റുപുഴ∙ 12 കോടിയിലേറെ രൂപ ചെലവിട്ട് ടാറിങ് നടത്തിയ മൂവാറ്റുപുഴ– തൊടുപുഴ റോഡിൽ ടാർ ഉരുകിയൊലിക്കുന്നു. മൂവാറ്റുപുഴ പിഒ ജംക്‌ഷൻ മുതൽ വാഴക്കുളം വരെ 10 കോടി രൂപയും,  വാഴക്കുളം കല്ലൂർക്കാട് കവല മുതൽ തെക്കുംമല വരെ 2.68 കോടിയുമാണ് റോഡ് ടാറിങ്ങിന് വിനിയോഗിച്ചത്. ശബരിമല പാക്കേജിൽ ഉൾപ്പെടുത്തിയാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ മൂവാറ്റുപുഴ മുതൽ തൊടുപുഴ വരെ റോ‍ഡ് ടാർ‌ ചെയ്തത്

അശാസ്ത്രീയ നിർമാണം മൂലം റോഡിൽ വൈകാതെ നിറയെ കുഴികളുണ്ടായി. കുഴിയടച്ച് വീണ്ടും ടാർ ചെയ്തെങ്കിലും രണ്ടുമാസമായി റോഡിലെ ടാർ ഉരുകി തിരമാല പോലെ ഒഴുകിപ്പരക്കുന്ന നിലയിലാണ്.  ഇതിന്റെ കാരണം വ്യക്തമല്ല. ഉരുകിക്കൂടിയ ടാറിൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ അപകടത്തിൽപെടുന്നുണ്ട്. വലിയ അപകടങ്ങൾക്കു വഴി തുറക്കും മുൻപ് ടാറിങ്ങിലെ അപാകത പരിഹരിക്കണമെന്നാണ് ആവശ്യം. അടിയന്തര നടപടി സ്വീകരിക്കാൻ കരാറുകാരനു നിർദേശം നൽകണമെന്നു ജനപ്രതിനിധികളും നാട്ടുകാരും  ആവശ്യപ്പെടുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com