ADVERTISEMENT

കൊച്ചി∙ ജീവിത ഗന്ധിയായ കഥകൾ കൊണ്ടു മലയാള സിനിമയുടെ ഗതിമാറ്റത്തിനു വേഗം പകർന്ന ജോൺപോളിനു നഗരം വിടചൊല്ലി. എളംകുളം സെന്റ് മേരീസ് സുനോറോ സിംഹാസന പള്ളിയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാരം. യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, ഗീവർഗീസ് മാർ അത്തനാസിയോസ് എന്നിവർ സംസ്കാര ശുശ്രൂഷയ്ക്കു കാർമികത്വം വഹിച്ചു. 

മലയാളത്തിൽ സമാന്തര–വാണിജ്യ സിനിമകളെ ബന്ധിപ്പിക്കുന്ന കണ്ണിയായി മൂന്നു പതിറ്റാണ്ടിലേറെ സജീവമായി പ്രവർത്തിച്ച ജോൺ പോൾ (71) ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണു നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. 3 മാസത്തോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ എറണാകുളം ടൗൺ ഹാളിലും  ചാവറ കൾചറൽ സെന്ററിലും മൃതശരീരം പൊതുദർശനത്തിനു വച്ചപ്പോൾ സിനിമാ–രാഷ്ട്രീയ–സാംസ്കാരിക–കലാ–സാഹിത്യ മേഖലകളിൽ നിന്നുള്ള പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു. തുടർന്നു മരട്  സെന്റ് ആന്റണീസ് റോഡിലെ വസതിയായ കൊട്ടാരം എൻക്ലേവിലും ഒട്ടേറെപ്പേർ വിടപറയാനെത്തി.

മന്ത്രിമാരായ പി.രാജീവ്, സജി ചെറിയാൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, പ്രഫ.എം.കെ.സാനു, എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ,  ജെബി മേത്തർ, എംഎൽഎമാരായ ടി.ജെ.വിനോദ്, കെ.ജെ.മാക്സി, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, മേയർ എം.അനിൽകുമാർ, എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. സംവിധായകരായ മോഹൻ, കമൽ, പി.ചന്ദ്രകുമാർ, സിബി മലയിൽ, സത്യൻ അന്തിക്കാട്, സിദ്ദീഖ്, വിനയൻ, ജയരാജ്, ലാൽ ജോസ്, ബി.ഉണ്ണിക്കൃഷ്ണൻ, സുന്ദർദാസ്, ജോഷി മാത്യു, സിദ്ധാർഥ് ഭരതൻ

നടനും സംവിധായകനുമായ മധുപാൽ, തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ, താരങ്ങളായ ഇന്നസന്റ്, മുകേഷ്, ജനാർദനൻ, കുഞ്ചാക്കോ ബോബൻ, ഇടവേള ബാബു, തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി, ഗാനരചയിതാവ് ഷിബു ചക്രവർത്തി, ക്യാമറമാൻ സുകുമാർ തുടങ്ങിയവർ പ്രണാമമർപ്പിച്ചു. സംസ്ഥാന സർക്കാരിനു വേണ്ടി ജില്ലാ കലക്ടർ ജാഫർ മാലിക്കും മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മന്ത്രി പി.രാജീവും പുഷ്പചക്രം അർപ്പിച്ചു. ചലച്ചിത്ര സംഘടനകളായ ‘അമ്മ’, മാക്ട, ഫെഫ്ക, കേരള ചലച്ചിത്ര അക്കാദമി, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ തുടങ്ങിയവയ്ക്കു വേണ്ടിയും അന്ത്യോപചാരമർപ്പിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com