ADVERTISEMENT

മൂവാറ്റുപുഴ∙ രക്ഷാദൗത്യത്തിന്  91 സുരക്ഷ ഉപകരണങ്ങളുമായി എമർജൻസി റെസ്ക്യൂ ടെൻഡർ വാഹനം മൂവാറ്റുപുഴയിലും. മൂവാറ്റുപുഴ അഗ്നിരക്ഷാസേനയ്ക്കു ലഭിച്ച വാഹനം ഇന്നു രാവിലെ 10നു മാത്യു കുഴൽനാടൻ എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്യും. രക്ഷാദൗത്യങ്ങൾക്ക് വേണ്ട എല്ലാ ഉപകരണങ്ങളും ഒരുമിച്ച് ഒരു വാഹനത്തിൽ എന്നതാണ് എമർജൻസി റെസ്ക്യൂ ടെൻ‍ഡറിന്റെ പ്രത്യേകത.  1.1കോടി രൂപയാണ് വാഹനത്തിന്റെ ചെലവ്.

അഗ്നിരക്ഷാ സേന ഒരു രക്ഷാദൗത്യത്തിൽ ഏർപ്പെടുമ്പോൾ ഒരു കിലോമീറ്റർ ചുറ്റളവിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ ഈ സംവിധാനത്തിനു കഴിയും. 2500 വോൾട്ട് വൈദ്യുതി പ്രവഹിച്ചാലും ഷോക് ഏൽക്കാത്ത ഗ്ലൗസ് കിറ്റ്, 50 ടൺ ഭാരം വരെ ഉയർത്താൻ സഹായിക്കുന്ന ന്യുമാറ്റിക് എയർ ബാഗ്,  ഗ്യാസ് കട്ടറുകൾ എന്നിവയും ഈ വാഹനത്തിലുണ്ട്.

 തീപിടിത്തത്തിന് ഇടയിൽ വിഷപ്പുക ഉയർന്നാൽ അത് പിന്തള്ളി ശുദ്ധവായു ഉള്ളിലേക്ക് പ്രവഹിപ്പിക്കാൻ കഴിയുന്ന എയർ ഹോസ്റ്റ് ബ്ലോവർ, ഒരു കിലോമീറ്റർ പരിധിയിൽ ആശയവിനിമയ സൗകര്യം ഉറപ്പാക്കുന്ന വാക്കിടോക്കി സംവിധാനം,  ഇലക്ട്രിക്കൽ ഡിറ്റക്ടർ,  കെമിക്കൽ സ്യൂട്ട് എന്നിവയും വാഹനത്തിൽ സജ്ജമാക്കിയിട്ടുണ്ട്.

വാഹനത്തിലെ സംവിധാനങ്ങൾ  

ന്യുമാറ്റിക് എയർ ബാഗ്, ഗ്യാസ് കട്ടറുകൾ, എയർ ഹോസ്റ്റ് ബ്ലോവർ, വാക്കിടോക്കി സംവിധാനം, ഇലക്ട്രിക്കൽ ഡിറ്റക്ടർ,  കെമിക്കൽ സ്യൂട്ട് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com