ADVERTISEMENT

മൂവാറ്റുപുഴ∙ എംസി റോഡിലെ അപകടങ്ങൾ വർധിക്കുന്നതു തടയാൻ പാത നാലുവരിയായി വികസിപ്പിക്കുക മാത്രമാണ് ശാശ്വത പരിഹാരം എന്നു റോഡ് സേഫ്റ്റി അതോറിറ്റി ഉദ്യോഗസ്ഥരുടെ സംഘം. എംസി റോഡിൽ പതിവായി അപകടങ്ങൾ നടക്കുകയും മരണങ്ങൾ ഉണ്ടാകുകയും ചെയ്യുന്ന സ്ഥലങ്ങൾ പരിശോധിച്ചതിനു ശേഷമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. മാറാടി പഞ്ചായത്തിലെ എംസി റോഡിന്റെ വിവിധ ഭാഗങ്ങളിലാണ് ഉദ്യോഗസ്ഥർ ഇന്നലെ പരിശോധന നടത്തിയത്. തുടർച്ചയായ ദിവസങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ 4 പേർ മരിച്ച ഈസ്റ്റ് മാറാടി, ഉന്നകുപ്പ, പള്ളിക്കവല, ഹൈസ്കൂൾ ജംക്‌ഷൻ എന്നിവിടങ്ങളിൽ അപകടം തടയാൻ തൽക്കാലം സെമി ഹംപുകൾ സ്ഥാപിക്കാനും മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാനും നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

റോഡ് സേഫ്റ്റി അതോറിറ്റിയുടെ തിരുവനന്തപുരം ഓഫിസിൽ നിന്നുള്ള എക്സിക്യൂട്ടീവ് എൻജിനീയർ കെ.സിയാദ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്.അനീഷ, മൂവാറ്റുപുഴ ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സൂസൻ തോമസ്, അസിസ്റ്റന്റ് എൻജിനീയർ ഷറഫുദ്ദീൻ എന്നിവരാണ് പരിശോധന നടത്തിയത്. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ബേബി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു ജോൺ എന്നിവരും ഉദ്യോഗസ്ഥർക്ക് ഒപ്പം ഉണ്ടായിരുന്നു. വിശദമായ റിപ്പോർട്ട് ഉദ്യോഗസ്ഥ സംഘം സർക്കാരിനു സമർപ്പിക്കും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com