കോൺഗ്രസ് ബിജെപിയുടെ കേരള ചാപ്റ്റർ: ജോസ് കെ. മാണി

ernakulam-jose
കേരള കോൺഗ്രസ് (എം)തൃക്കാക്കര നിയോജക മണ്ഡലം കൺവൻഷൻ ജോസ് കെ.മണി എംപി ഉദ്ഘാടനം ചെയ്യുന്നു
SHARE

കൊച്ചി ∙ ബിജെപിയുടെ കേരള ചാപ്റ്ററായി കോൺഗ്രസ് മാറിക്കഴിഞ്ഞുവെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി. കേരള കോൺഗ്രസ് (എം) തൃക്കാക്കര നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിന്റെയും ജാതിയുടെയും പേരിൽ വേർതിരിവ് ഉണ്ടാക്കാനാണു കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷ എംഎൽഎ അല്ല, സിൽവർലൈൻ ഉൾപ്പെടെയുള്ള വികസനങ്ങൾ എത്തിക്കാൻ ഭരണപക്ഷ എംഎൽഎ  ആണു തൃക്കാക്കരയ്ക്കു വേണ്ടതെന്നു സ്ഥാനാർഥി ഡോ. ജോ ജോസഫ് പറഞ്ഞു. തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് സാബു നിരപ്പുകാട്ടിൽ അധ്യക്ഷനായി. ട്രാക്കോ കേബിൾസ് ചെയർമാൻ അലക്‌സ് കോഴിമല, എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ്‌ നാരായണൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് റോണി മാത്യു, പി.കെ.സജീവ്, വി.വി.ജോഷി, എം.എം. ഫ്രാൻസിസ്, ടോമി ജോസഫ് എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA